പത്തനംതിട്ടയിൽ മൂന്ന് വിദ്യാര്‍ഥികള്‍ പുഴയിൽ മുങ്ങി മരിച്ചു - adoor
അടൂരില്‍ സഹോദരങ്ങളടക്കം മൂന്ന് വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു. അടൂര്‍ ഏനാത്താണ് സംഭവം.
പത്തനംതിട്ടയിൽ മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു
പത്തനംതിട്ട: പത്തനംതിട്ട അടൂർ ഏനാത്ത് മൂന്ന് വിദ്യാര്‍ഥികള്‍ പുഴയിൽ മുങ്ങി മരിച്ചു. ഏനാത്ത് സ്വദേശി കുരുമ്പേലിൽ നാസറിന്‍റെ മക്കളായ നാസിം (15) അജ്മൽ (19) ഇവരുടെ ബന്ധു നിയാസ് (15) എന്നിവരാണ് മുങ്ങി മരിച്ചത്. മണ്ണടി തെങ്ങാംപുഴക്ക് സമീപമുള്ള കടവിലാണ് ഉച്ചയോടെ കുട്ടികൾ കുളിക്കാനായി ഇറങ്ങിയത്. ഒഴുക്കിൽ പെട്ടത് കണ്ട് നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മുങ്ങിത്താഴുകയായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിൽ ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.