കേരളം

kerala

ETV Bharat / state

കൊവിഡിനൊപ്പം ഡെങ്കിപ്പനി ജാഗ്രതയില്‍ പത്തനംതിട്ട - ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പത്തനംതിട്ട

റാന്നി വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തുകളിലാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്‌തത്

ഡെങ്കിപ്പനി ജാഗ്രത  dengue alert in pathanamthitta  pathanamthitta dengue  ഡി.എം.ഒ ഡോ. എ.എല്‍ ഷീജ  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പത്തനംതിട്ട  ജില്ലാ മലേറിയ ഓഫീസര്‍ പത്തനംതിട്ട
ഡെങ്കിപ്പനി

By

Published : Apr 26, 2020, 1:19 PM IST

Updated : Apr 26, 2020, 1:59 PM IST

പത്തനംതിട്ട:ജില്ലയില്‍ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ ഡോ. എ.എല്‍ ഷീജ. പനി ലക്ഷണം കണ്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണമെന്നും നിര്‍ദേശാനുസരണം ചികിത്സ തേടണമെന്നും വേണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. റാന്നി, വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തുകളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്.

കൊവിഡിനൊപ്പം ഡെങ്കിപ്പനി ജാഗ്രതയില്‍ പത്തനംതിട്ട

റബര്‍ തോട്ടങ്ങള്‍ കൂടുതലുള്ള ഈ പ്രദേശങ്ങളില്‍ ചിരട്ട ഉള്‍പ്പെടെയുള്ള പാഴ് വസ്‌തുക്കളില്‍ മഴവെള്ളം കെട്ടിനിന്ന് കൊതുക് വളരുന്ന സാഹചര്യമുണ്ട്. വീടിനുള്ളിലും ടാങ്കുകളിലും ശേഖരിച്ച് വച്ചിരിക്കുന്ന കുടിവെള്ളത്തില്‍ ഈഡിസ് കൊതുക് പെരുകുന്നതായി ജില്ലാ മലേറിയ ഓഫീസര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. കൊതുക് വളരുന്ന സാഹചര്യം ഇല്ലാതാക്കാന്‍ പൊതുജനങ്ങളും സന്നദ്ധ പ്രവര്‍ത്തകരും ശ്രദ്ധിക്കണം.

Last Updated : Apr 26, 2020, 1:59 PM IST

ABOUT THE AUTHOR

...view details