കേരളം

kerala

ETV Bharat / state

പത്തനംതിട്ടയിൽ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു ; കൂടുതൽ നിയന്ത്രണങ്ങൾ - Delta Plus variant confirmed in Pathanamthitta

രോഗവ്യാപന ശേഷി കൂടുതലുള്ള ഈ വകഭേദം നിയന്ത്രിക്കാൻ പ്രദേശത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കലക്‌ടർ.

പത്തനംതിട്ട  കടപ്ര പഞ്ചായത്ത്  ജാഗ്രത  ഡെല്‍റ്റ പ്ലസ് വേരിയൻ്റ് പത്തനംതിട്ട  Delta Plus variant confirmed in Pathanamthitta more restrictions  Delta Plus variant confirmed in Pathanamthitta  പത്തനംതിട്ടയിൽ ഡെല്‍റ്റ പ്ലസ് വകഭേദം
പത്തനംതിട്ടയിൽ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു: കൂടുതൽ നിയന്ത്രണങ്ങൾ

By

Published : Jun 21, 2021, 8:46 PM IST

പത്തനംതിട്ട : കൊവിഡിൻ്റെ പുതിയ വേരിയൻ്റായ ഡെല്‍റ്റ പ്ലസ് പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ റിപ്പോർട്ട് ചെയ്‌തു. ജനങ്ങൾ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല കലക്‌ടര്‍ ഡോ. നരസിംഹു ഗാരി തേജ് ലോഹിത് റെഡി അറിയിച്ചു.

സംസ്ഥാനത്ത് പത്തനംതിട്ട കടപ്രയില്‍ ഒരു കേസും പാലക്കാട് രണ്ട് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നാല് വയസുള്ള ആണ്‍ കുട്ടിയിലാണ് ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്.

ഡെല്‍റ്റ പ്ലസ് വകഭേദം നാല് വയസുള്ള കുട്ടിയിൽ

രോഗവ്യാപന ശേഷി കൂടുതലുള്ള ഈ വകഭേദം നിയന്ത്രിക്കാൻ പ്രദേശത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കലക്‌ടർ അറിയിച്ചു. മേയ് മാസം 24 നാണ് കുട്ടി കൊവിഡ് പോസിറ്റീവായത്. നിലവിൽ കുട്ടി രോഗമുക്തി നേടിയിട്ടുണ്ട്. കുട്ടിയുടെ സ്രവത്തിൻ്റെ ജനിതക(ജീനോമിക്) പഠനത്തിലാണ് പുതിയ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയത്.

Also read: ഹൈദരാബാദിൽ വൻ കഞ്ചാവ് വേട്ട ; പിടിച്ചത് 2000 കിലോയിലേറെ

ന്യൂഡല്‍ഹിയിലെ സിഎസ്ഐആര്‍-ഐജിഐബി (കൗണ്‍സില്‍ ഫോര്‍ സയൻ്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇൻ്റഗ്രേറ്റീവ് ബയോളജി)യില്‍ നടത്തിയ പരിശോധനയിലാണ് വകഭേദം കണ്ടെത്തിയത്.

പ്രദേശത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍

രോഗം പകരാതിരിക്കാനുള്ള കര്‍ശനമായ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ ജില്ല ഭരണകേന്ദ്രം തീരുമാനിച്ചു. കുട്ടി ഉള്‍പ്പെട്ട വാര്‍ഡ് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്റര്‍ ഏരിയയാണ്. ഇവിടെ ടിപിആര്‍ നിരക്ക് 18.42 ശതമാനമാണ്. രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലും ടിപിആര്‍ കൂടുതലായി നില്‍ക്കുന്നതിനാലും നിയന്ത്രണം അത്യാവശ്യമാണ്.

ഇതുവരെ ഇവിടെ 87 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഒരാള്‍ മരിക്കുകയയും ചെയ്തിട്ടുണ്ട്. നിലവില്‍ ഇവിടെ 18 പേര്‍ക്കാണ് കൊവിഡ് സ്ഥിരികരിച്ചിട്ടുള്ളത്. ഈ പ്രദേശത്തെ പോസിറ്റീവ് രോഗികളെ ഡിസിസിയിലേക്ക് മാറ്റും. പ്രദേശത്ത് കൊവിഡ് പരിശോധന വര്‍ധിപ്പിക്കും. കോണ്‍ടാക്‌ട് ട്രെയ്‌സിഗ് ഊര്‍ജിതപ്പെടുത്തുമെന്നും ജില്ല കലക്‌ടര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details