ഡൽഹിയിൽ വാഹനാപകടം: തിരുവല്ല സ്വദേശി മരിച്ചു - ഡൽഹിയിൽ നടന്ന വാഹനാപകടത്തിൽ തിരുവല്ല സ്വദേശി മരിച്ചു
ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായ കിഴക്കൻ മുത്തൂർ കൊച്ചമലയിൽ ബെൻ ജോൺസൻ (33) ആണ് മരിച്ചത്.
![ഡൽഹിയിൽ വാഹനാപകടം: തിരുവല്ല സ്വദേശി മരിച്ചു ഡൽഹിയിൽ നടന്ന വാഹനാപകടത്തിൽ തിരുവല്ല സ്വദേശി മരിച്ചു delhi accident nurse died](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8869382-1058-8869382-1600587713428.jpg)
പത്തനംതിട്ട: ഡൽഹിയിൽ നടന്ന വാഹനാപകടത്തിൽ തിരുവല്ല സ്വദേശി മരിച്ചു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ കിഴക്കൻ മുത്തൂർ കൊച്ചമലയിൽ ജോൺസൺ - സുജ ദമ്പതികളുടെ മകൻ ബെൻ ജോൺസൻ (33) ആണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെ ആയിരുന്നു അപകടം. നൈറ്റ് ഡ്യൂട്ടിക്കായി ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അപകടം. ബെൻ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന ബിഎസ്എഫ് ജവാന്മാർ സഞ്ചരിക്കുകയായിരുന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഉടനെ എയിംസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചു.
TAGGED:
delhi accident nurse died