ആംബുലന്‍സില്‍ യുവതിയെ പീഡിപ്പിച്ച പ്രതി നൗഫലിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി - പ്രതി നൗഫലിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി
പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയനാക്കിയതായും ജില്ലാ പൊലീസ് മേധാവി
പത്തനംതിട്ട: കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസിലെ പ്രതി നൗഫലിനെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. വെള്ളിയാഴ്‌ചയാണ് കോടതി പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. ഈമാസം 20 വരെയാണ് കസ്റ്റഡി കാലാവധി. പ്രതിക്ക് കൊവിഡ് ടെസ്‌റ്റുകള്‍ ചെയ്ത ശേഷമാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയനാക്കിയതായും ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ അടൂര്‍ ഡിവൈഎസ്പി ആര്‍. ബിനുവിന്‍റെ നേതൃത്വത്തില്‍ അടൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.