കേരളം

kerala

ETV Bharat / state

ക്രിമിനല്‍ കേസുകളിലെ പ്രതി വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം - യുവാവ് വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍

മൃതദേഹത്തില്‍ ആക്രമണത്തില്‍ പരിക്കേറ്റതിന് പാടുകള്‍ കണ്ടെത്തി

#pta death  ക്രിമിനല്‍ കേസുകളിലെ പ്രതി വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍  പന്തളം കുന്നിക്കുഴി  യുവാവ് വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍  Defendant in criminal cases found dead in flood
ക്രിമിനല്‍ കേസുകളിലെ പ്രതി വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍

By

Published : May 7, 2022, 4:52 PM IST

പത്തനംതിട്ട: പന്തളം കുന്നിക്കുഴിയില്‍ ഒട്ടേറെ ക്രിമിനല്‍ കേസില്‍ പ്രതിയായ യുവാവിനെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പന്തളം മുളമ്പുഴ വലിയ തറയിൽ വീട്ടിൽ മൊട്ട വർഗീസ് എന്ന് വിളിക്കുന്ന വർഗീസ് ഫിലിപ്പിനെയാണ് (42) മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്‌ച രാവിലെ ഏഴ് മണിയോടെ പന്തളം-മാവേലിക്കര റോഡിലുള്ള കുന്നിക്കുഴി ജംഗ്ഷന് സമീപത്തെ തോട്ടിലാണ് വര്‍ഗീസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കമഴ്ന്ന് കിടന്നിരുന്നതിനാല്‍ ആദ്യം ആളെ തിരിച്ചറിയാനായില്ല. ഫോറന്‍സിക് സംഭവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹത്തില്‍ പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്.

അബ്കാരി, മോഷണം, പിടിച്ചുപറി, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം ഉൾപ്പെടെ പതിനാറോളം കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് അറിയിച്ചു.മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

also read: സുബൈർ വധം : അവസരത്തിനായി കാത്തിരിക്കാന്‍ നിർദേശം, കൊല ആസൂത്രണം ചെയ്‌തത് സഞ്ജിത്ത് മരിച്ച് 11 ദിവസത്തിനകം

ABOUT THE AUTHOR

...view details