കേരളം

kerala

ETV Bharat / state

പാലത്തില്‍ നിന്നും പമ്പയാറ്റിൽ ചാടിയ അജ്ഞാതന്‍റെ മൃതദേഹം കണ്ടെത്തി - അജ്ഞാതന്‍റെ മൃതദേഹം കണ്ടെത്തി

തിരുവല്ല പരുമല പന്നായി പാലത്തില്‍ നിന്നും പമ്പയാറ്റിൽ ചാടിയ അജ്ഞാതന്‍റെ മൃതദേഹം അഗ്നിരക്ഷാ സേന കണ്ടെത്തി. 65 വയസോളം പ്രായം തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.

#pta death  death in pambayar  പമ്പയാറ്റിൽ ചാടിയ അജ്ഞാതന്‍റെ മൃതദേഹം കണ്ടെത്തി  അജ്ഞാതന്‍റെ മൃതദേഹം കണ്ടെത്തി  പമ്പയാറ്റിൽ ചാടി അജ്ഞാതന്‍
പാലത്തില്‍ നിന്നും പമ്പയാറ്റിൽ ചാടിയ അജ്ഞാതന്‍റെ മൃതദേഹം കണ്ടെത്തി

By

Published : Apr 5, 2022, 11:22 AM IST

പത്തനംതിട്ട: തിരുവല്ല പരുമല പന്നായി പാലത്തില്‍ നിന്നും പമ്പയാറ്റിലേക്ക് ചാടിയ അജ്ഞാതന്‍റെ മൃതദേഹം അഗ്നിരക്ഷ സേന കണ്ടെത്തി. 65 വയസോളം പ്രായം തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹമാണ് ആറ്റിൽ നിന്നും കണ്ടെത്തിയത്. തിങ്കളാഴ്‌ച രാത്രി 7.30ഓടെയായിരുന്നു സംഭവം.

പാലത്തിൽ നിന്നും ഒരാള്‍ ആറ്റിലേക്ക് ചാടുന്നത് കണ്ട വാഹന യാത്രികരാണ് അഗ്നിരക്ഷ സേനയെ വിവരമറിയിച്ചത്. അഗ്നിരക്ഷാ സേന ഉടൻ സ്ഥലത്തെത്തുകയും തിരച്ചിലിനൊടുവിൽ രാത്രി 8 മണിയോടെ പാലത്തിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു. പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി

Also read: ഭാരതപ്പുഴയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ; കൈപ്പത്തി അറ്റ നിലയില്‍

ABOUT THE AUTHOR

...view details