പത്തനംതിട്ട:ചിറ്റാറില്‍ വനപാലകരുടെ കസ്റ്റഡിയിലിരിക്കെ കര്‍ഷകന്‍ കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ചിറ്റാർ വനം വകുപ്പ് കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്ത വർഗീസ് എന്ന് വിളിക്കുന്ന മത്തായി മരിച്ച സംഭവത്തില്‍ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
ചിറ്റാര്‍ കസ്റ്റഡി മരണം; ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു - vargees death news
ജില്ലാ പൊലീസ് മേധാവിയോടും ജില്ലാ ഫോറസ്റ്റ് ഓഫിസറോടും അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കമ്മീഷൻ അംഗം അഡ്വ. ബിന്ദു എം തോമസ് ഉത്തരവിട്ടു.
ചിറ്റാര്‍ കസ്റ്റഡി മരണം
ജില്ലാ പൊലീസ് മേധാവിയോടും ജില്ലാ ഫോറസ്റ്റ് ഓഫിസറോടും അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കമ്മീഷൻ അംഗം അഡ്വ. ബിന്ദു എം തോമസ് ഉത്തരവിട്ടു. റിപ്പോർട്ട് ലഭിച്ചാലുടൻ കേസിൽ നടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ അംഗം അറിയിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വര്‍ഗീസ് കിണറ്റില്‍ വീണ് മരിച്ചുവെന്നാണ് വനം വകുപ്പ് പറയുന്നത്.