പത്തനംതിട്ട:തിരുവല്ല പുളിക്കീഴ് ജങ്‌ഷന് സമീപമുള്ള പുഴയോരത്തെ ചതുപ്പിൽ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. ആറ് മാസത്തോളം പ്രായം വരുന്ന കുഞ്ഞിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്‌ച വൈകിട്ട് 5.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.
പുഴയോരത്തെ ചതുപ്പിൽ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി; മേൽ നടപടികൾ സ്വീകരിച്ച് പൊലീസ് - കുഞ്ഞിന്‍റെ മൃതദേഹം
തിരുവല്ല പുളിക്കീഴ് ജങ്‌ഷന് സമീപമുള്ള പുഴയോരത്തെ ചതുപ്പിലാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്
മൃതദേഹത്തിന് ഏകദേശം രണ്ടു ദിവസത്തോളം പഴക്കം വരുമെന്ന് പോലീസ് അറിയിച്ചു. ദുർഗന്ധം വമിച്ചതോടെ ചതുപ്പിനോട് ചേർന്നുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപന ഉടമ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്‍റെ കാലുകൾ നായ കടിച്ചതെന്ന് സംശയിക്കുന്ന പാടുകളും കണ്ടെത്തിയിരുന്നു.
അതേസമയം ചതുപ്പിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സമീപത്ത് നിന്നും ഒരു ചാക്കും കണ്ടെത്തി. പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.