മഴക്കാല ദുരന്ത സാധ്യത; പത്തനംതിട്ടയില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു - pathanamthitta
കലക്ടർ പി ബി നൂഹിന്‍റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്

പത്തനംതിട്ട:ഈ വർഷത്തെ മഴക്കാല ദുരന്ത സാധ്യത കണക്കിലെടുത്ത് ദ്രുത കര്‍മ സേനയുടെ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ജില്ലാ കലക്ടർ പി ബി നൂഹിന്‍റെ അധ്യക്ഷതയിൽ കലക്ടറേറ്റിലാണ് യോഗം ചേര്‍ന്നത്. മുൻവർഷങ്ങളിൽ ഉണ്ടായ പ്രളയ ദുരിതം ഏറ്റവും കൂടുതൽ നേരിട്ട റാന്നി, കോന്നി, ആറന്മുള, തിരുവല്ല താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ കൊവിഡ് 19 മാർഗ നിർദേശങ്ങൾ പാലിച്ച് മോക് ഡ്രിൽ നടത്താൻ യോഗത്തിൽ തീരുമാനിച്ചു. തിരുവല്ല താലൂക്കിന് കീഴില്‍ വരുന്ന പെരിങ്ങര നെടുമ്പ്രം കാവുംഭാഗം പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ജൂലൈ ഒന്നിന് പെരിങ്ങര പഞ്ചായത്തിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ മോക് ഡ്രില്‍ സംഘടിപ്പിക്കും