പത്തനംതിട്ട:ശബരീശ സന്നിധിയെ ഭക്തിസാന്ദ്രമാക്കി ഇന്നലെ ഉച്ചയ്ക്ക് സന്നിധാനം ഓഡിറ്റോറിയത്തിൽ കുമളി അമൃത നൃത്ത കലാഭവനിലെ വിദ്യാര്‍ഥികളുടെ നൃത്ത അരങ്ങേറ്റം നടന്നു. അമൃത നൃത്ത കലാഭവനിലെ ഏഴ് കുട്ടി നര്‍ത്തകരുടെ അരങ്ങേറ്റത്തിനൊപ്പം നാല് യുവ നര്‍ത്തകരുടെ നൃത്തവും ഉണ്ടായിരുന്നു. കഥകളിയും ഭരതനാട്യവും ജുഗല്‍ ബന്ദിയുമെല്ലാം ഭക്തിസാന്ദ്രമായി.
കഥകളി സംഗീതത്തിനും മേളങ്ങള്‍ക്കുമൊപ്പം കഥകളി അവതരിപ്പിച്ച കലാമണ്ഡലം പ്രസാദ്, യുവ കലാകാരന്മാരോടൊപ്പം ജുഗല്‍ ബന്ദിയുടെ ഭാഗമാവുകയും ചെയ്തു. ആര് എല്‍ വി ഉണ്ണികൃഷ്ണന്, വിഷ്ണു, അരുണ്‍ രാമചന്ദ്രന്, ആനന്ദ് എന്നീ യുവനര്‍ത്തകരും വാനതി, സിതാര, വൈഷ്ണവി, അനാമിക, കപിന്, അമയ, ബെനിറ്റ എന്നീ കൊച്ചു നര്‍ത്തകരും ചുവട് വെച്ചു. ജയന് പെരുമ്പാവൂര്‍ ആലാപനം, സുനില്‍ എസ് പണിക്കര്‍ മൃദംഗം, അടൂര്‍ ശിവജി വയലിന്, ശാന്താ മേനോന് ഇലത്താളം എന്നിവരായിരുന്നു പിന്നണി.