പത്തനംതിട്ട: കൊവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായുള്ള ലോക്ക് ഡൗണ്‍, നിരോധനാജ്ഞ നിർദേശങ്ങള്‍ ലംഘിച്ചതിന് ജില്ലയില്‍ 104 പേരെ അറസ്റ്റ് ചെയ്‌തു. വിലക്ക് ലംഘിച്ചവർക്കെതിരെ 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തതായും 109 വാഹനങ്ങൾ പിടിച്ചെടുത്തതായും ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. നിരോധനാജ്ഞ ലംഘിച്ച് കൂട്ടം കൂടിയതിനും കടകള്‍ തുറന്നതിനും ആരാധനലായങ്ങളില്‍ ഒത്തുകൂടി ചടങ്ങുകള്‍ നടത്തിയതിനും വിവിധ സ്‌റ്റേഷനുകളിലായാണ് 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും യാതൊരു കാരണവശാലും നിയമലംഘനങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പത്തനംതിട്ടയിൽ നിരോധനാജ്ഞ ലംഘനം; 104 പേർ അറസ്റ്റിൽ - Pathanamthitta arrest
നിരോധനാജ്ഞ ലംഘിച്ച് കൂട്ടം കൂടിയതിനും കടകള്‍ തുറന്നതിനും ആരാധനലായങ്ങളില്‍ ഒത്തുകൂടി ചടങ്ങുകള്‍ നടത്തിയതിനും ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലായാണ് 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്.
![പത്തനംതിട്ടയിൽ നിരോധനാജ്ഞ ലംഘനം; 104 പേർ അറസ്റ്റിൽ covid pathanamthitta arrest കൊവിഡ് 19 പത്തനതിട്ടയിൽ നിരോധനാജ്ഞ 104 പേർ അറസ്റ്റ് കൊറോണ കേരളം കൊവിഡ് കേരള അറസ്റ്റ് Curfew and lock down violation Curfew Pathanamthitta Pathanamthitta corona Pathanamthitta covid arrest Pathanamthitta arrest Pathanamthittalock down violation latest](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6542592-83-6542592-1585154126751.jpg)
നിർദേശങ്ങള്‍ വകവെക്കാതെ വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവ പിടിച്ചെടുത്ത് ഡ്രൈവിങ്ങ് ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ ഉണ്ടാകും. കൊവിഡ് 19 വ്യാപനം തടയുന്നതിന് സാമൂഹ്യമായ ഒത്തുചേരലുകള്‍ ഒഴിവാക്കണം. നിരോധനാജ്ഞയോ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങളോ ലംഘിക്കാന്‍ ശ്രമിക്കരുത്. നിയമലംഘനങ്ങള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌ത് അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികള്‍ തുടരും. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ലോക്ക് ഡൗണ്‍ കഴിയുന്നതുവരെ സ്റ്റേഷനുകളില്‍ തന്നെ സൂക്ഷിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.