കേരളം

kerala

ETV Bharat / state

കന്യാസ്‌ത്രീ മഠത്തിലെ വിദ്യാർഥിനിയുടെ മരണം; ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

ക്രൈം ബ്രാഞ്ച് എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുക്കൽ നടപടികൾ തുടങ്ങി. എസ്‌പി വി.കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുക്കുന്നത്

crime-branch-investigates-death-of-nuns-student  nun  Crime branch  ക്രൈം ബ്രാഞ്ച്  സന്യസ്‌ത വിദ്യാർഥിനി
സന്യസ്‌ത വിദ്യാർഥിനിയുടെ മരണം ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

By

Published : May 15, 2020, 11:47 PM IST

പത്തനംതിട്ട: പാലിയേക്കരയിലെ കന്യാസ്‌ത്രീ മഠത്തിലെ കിണറ്റിൽ സന്യസ്‌ത വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ക്രൈം ബ്രാഞ്ച് എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുക്കൽ നടപടികൾ തുടങ്ങി. എസ്‌പി വി.കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുക്കുന്നത്. സന്യസ്‌ത വിദ്യാർഥിനിയായ ദിവ്യയുടെ മരണവുമായി ബന്ധപ്പെട്ട് പ്രാഥമിക പരിശോധനകൾ നടത്തിയവരും മൃതദ്ദേഹം കിണറ്റിൽ നിന്നും എടുത്ത് ആശുപത്രിയിൽ എത്തിച്ചവരുമായ പൊലീസ്-അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.

മരണവുമായി ബന്ധപ്പെട്ട് മഠത്തില്‍ എത്തിയ എല്ലാവരുടെയും മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. ഏറെ വിവാദമായ മരണമായതിനാൽ വളരെ കരുതലോടെയുള്ള അന്വേഷണമാണ് സംഘം നടത്തുന്നത്. മെയ് ഏഴിനാണ് മല്ലപ്പള്ളി ചുങ്കപ്പാറ തടത്തേമലയിൽ പള്ളിക്കപ്പറമ്പിൽ ജോൺ ഫിലിപ്പോസിന്‍റെ മകളായ ദിവ്യ പി. ജോണിനെ മഠത്തിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മുങ്ങിമരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാൽ മരണം സംബന്ധിച്ച ഫോറൻസിക് റിപ്പോര്‍ട്ട് ഇനിയും ലഭിച്ചിട്ടില്ല.

ABOUT THE AUTHOR

...view details