പത്തനംതിട്ട : പാര്‍ട്ടിക്കുള്ളില്‍ കുലംകുത്തികളുണ്ടെന്ന് സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടറി കെ.പി ഉദയഭാനു. കുലംകുത്തികള്‍ അടുത്ത സമ്മേളനം കാണില്ലെന്നും ഉദയഭാനു മുന്നറിയിപ്പ് നല്‍കി. സിപിഎം പത്തനംതിട്ട ഏരിയ സമ്മേളനത്തിലെ ചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോഴായിരുന്നു വിമർശനം.
വീണ ജോര്‍ജ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ വ്യക്തിഹത്യ ഉയര്‍ന്നുവന്നത് അത്തരം ആളുകളുടെ നീക്കങ്ങളുടെ ഭാഗമാണ്. അവര്‍ അടുത്ത സമ്മേളനം കാണില്ല. മന്ത്രി വീണ ജോര്‍ജിനെതിരായ വ്യക്തിഹത്യ 2016ല്‍ തുടങ്ങിയതാണ്. 2016ലും 2021ലും വീണ ജോര്‍ജിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവരുണ്ട്. ജില്ല കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും ഉള്‍പ്പടെയുള്ളവര്‍ അക്കൂട്ടത്തിലുണ്ട്. പാര്‍ലമെന്‍ററി മോഹമുള്ളവരാണ് അവര്‍. അവരെ തിരുത്താന്‍ പാര്‍ട്ടിക്ക് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: ഗ്രാമസഭ പദ്ധതി ലിസ്റ്റുകളില്‍ വന്‍ തിരിമറി ; അനര്‍ഹര്‍ കയറിക്കൂടുന്നു