പത്തനംതിട്ട: നിസാമുദ്ദീനില്‍ നടന്ന മത സമ്മേളനത്തില്‍ പത്തനംതിട്ടയില്‍ നിന്ന് 17 പേര്‍ പങ്കെടുത്തതായി ജില്ലാ ഭരണകൂടം. ഇവരില്‍ പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഡോ.എം സലിം ഡല്‍ഹിയില്‍ മരിച്ചു. മൂന്നുപേര്‍ ഡല്‍ഹിയില്‍ ഹോം ഐസൊലേഷനിലാണ്. മൂന്നുപേര്‍ പത്തനംതിട്ട ജില്ലാ ആശുപത്രില്‍ ഐസൊലേഷനിലും ബാക്കിയുള്ള 10 പേര്‍ ഹോം ഐസൊലേഷനിലും കഴിയുകയാണ്. ഇവരില്‍ ഒന്‍പതുപേരുടെ ശ്രവം പരിശോധനയ്ക്കായി അയച്ചു. ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണു ജില്ലാ ഭരണകൂടം.
പത്തനംതിട്ട ജില്ലക്കാര്‍ക്കു പുറമെ, കോട്ടയം 11, ആലപ്പുഴ 5, തിരുവനന്തപുരം 2, കണ്ണൂര്‍ 1, തൃശൂര്‍ 1 എന്നിങ്ങനെ 20 പേരെയും കണ്ടെത്തിയിട്ടുണ്ട്. കേരള എക്‌സ്പ്രസ് ട്രെയിന്‍, എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളിലാണ് ഇവര്‍ നാട്ടിലെത്തിയത്. വിവിധ ആശുപത്രികളിലായി 17 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇന്ന് പുതിയതായി ആറു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.