കേരളം

kerala

ETV Bharat / state

നിസാമുദ്ദീനിൽ മത സമ്മേളനത്തിൽ പങ്കെടുത്ത പത്തനംതിട്ട സ്വദേശി മരിച്ചു - വിവരങ്ങൾ ശേഖരിക്കുകയാണ്

നിസാമുദ്ദീനിൽ മത സമ്മേളനത്തിൽ പങ്കെടുത്ത പത്തനംതിട്ട സ്വദേശിയുടെ മരണം കൊവിഡ് മൂലം ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

നിസാമുദ്ദീനിൽ മത സമ്മേളനത്തിൽ പങ്കെടുത്ത  പത്തനംതിട്ട സ്വദേശി മരിച്ചു  വെട്ടിപ്പുറം സ്വദേശി ഡോ.സലിം  വിവരങ്ങൾ ശേഖരിക്കുകയാണ്  covid19
നിസാമുദ്ദീനിൽ മത സമ്മേളനത്തിൽ പങ്കെടുത്ത ഒരാൾകൂടി മരിച്ചു

By

Published : Mar 31, 2020, 6:31 PM IST

Updated : Mar 31, 2020, 7:05 PM IST

പത്തനംതിട്ട: നിസാമുദ്ദീനിൽ മത സമ്മേളനത്തിൽ പങ്കെടുത്ത പത്തനംതിട്ട സ്വദേശി മരിച്ചു. വെട്ടിപ്പുറം സ്വദേശി ഡോ.സലിം ആണ് ഡല്‍ഹിയില്‍ മരിച്ചത്. ഹൃദ്രോഗവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു. എന്നാൽ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. അതേ സമയം ഇയാളുമായി ഇടപഴകിയവരുടെ വിവരങ്ങൾ ശേഖരിക്കുകയാണെന്ന് പത്തനംതിട്ട ജില്ലാ കലക്‌ടർ പിബി നൂഹ് പറഞ്ഞു.

നിസാമുദ്ദീനിൽ മത സമ്മേളനത്തിൽ പങ്കെടുത്ത പത്തനംതിട്ട സ്വദേശി മരിച്ചു
നിസാമുദ്ദീൻ ദർഗക്ക് സമീപത്തെ മസ്‌ജിദിൽ നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാനാണ് സലിം അടക്കം മൂന്നു പേർ ഈമാസം എട്ടിന് പത്തനംതിട്ടയിൽ നിന്ന് പോയത്. 10ന് ഇവർ ഡൽഹിയിൽ എത്തി. തുടർന്ന് പനി ബാധിതനായി ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച്ച മരണപ്പെടുകയായിരുന്നു. ലോക്‌ഡൗൺ നില നിൽക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ തന്നെ ഖബറടക്കിയെന്ന് പത്തനംതിട്ട പള്ളി കമ്മിറ്റി വ്യക്തമാക്കുന്നു.

ഈ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിൽ 14 ദിവസത്തേക്ക് കൂടി നിരോധനാജ്ഞ നീട്ടി. അതിവ ശ്രദ്ധ പുലർത്തേണ്ട ജില്ലകളുടെ പട്ടിക കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട സാഹചര്യത്തിലാണ് നിരോധനാജ്ഞ നീട്ടുന്നത്.

Last Updated : Mar 31, 2020, 7:05 PM IST

ABOUT THE AUTHOR

...view details