കേരളം

kerala

ETV Bharat / state

വ്യാജസന്ദേശം പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ - covid 19

ഇറ്റലിയില്‍ നിന്നെത്തിയ കൊവിഡ് ബാധിതർ കോഴഞ്ചേരി സെന്‍റ് ജോര്‍ജ് ബേക്കറിയില്‍ പ്രവേശിച്ചതിനാല്‍ ആരോഗ്യ വകുപ്പ് ബേക്കറി അടപ്പിച്ചെന്ന വ്യാജസന്ദേശം പ്രചരിപ്പിച്ചയാളെയാണ് അറസ്റ്റ് ചെയ്തത്

കൊവിഡ്ബാധിതര്‍  പരിശോധന നടത്തി  വ്യാജസന്ദേശം  അറസ്റ്റ്  ബേക്കറി  covid 19  bakery
കൊവിഡ് 19; വ്യാജസന്ദേശം പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

By

Published : Mar 20, 2020, 6:15 PM IST

പത്തനംതിട്ട: കൊവിഡ്ബാധിതര്‍ കയറിയതിനാല്‍ ബേക്കറി അടപ്പിച്ചെന്ന വ്യാജസന്ദേശം പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. കോഴഞ്ചേരി പുളിക്കാലുംമൂട്ടില്‍ ബിജോ പി.മാത്യുവിനെ (38)യാണ് ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്. ഇറ്റലിയില്‍ നിന്നെത്തിയ കൊവിഡ് ബാധിതർ കോഴഞ്ചേരി സെന്‍റ് ജോര്‍ജ് ബേക്കറിയില്‍ പ്രവേശിച്ചതിനാല്‍ ആരോഗ്യ വകുപ്പ് ബേക്കറി അടപ്പിച്ചെന്ന വ്യാജസന്ദേശമാണ് ഇയാള്‍ പ്രചരിപ്പിച്ചത്.ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണിന് ബേക്കറി ഉടമ ജോസ് മാത്യു നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. സൈബര്‍സെല്‍ പരിശോധന നടത്തി ആറന്മുള പൊലീസിനു വിവരങ്ങള്‍ കൈമാറുകയായിരുന്നു. തുടര്‍ന്ന് ആറന്മുള സര്‍ക്കിള്‍ ഇന്‍സ്പെക്‌ടർ ജി.സന്തോഷ്‌കുമാര്‍ അന്വേഷണ വിധേയമായി ബിജോ പി.മാത്യുവിനെ അറസ്റ്റ് ചെയ്തു. വ്യാജസന്ദേശം പ്രചരിപ്പിച്ച മൊബൈല്‍ഫോണും പിടിച്ചെടുത്തു.

ABOUT THE AUTHOR

...view details