പത്തനംതിട്ട : ജില്ലയില്‍ 40 മുതല്‍ 44 വയസുവരെയുള്ളവരുടെ വാക്സിനേഷന്‍ ചൊവ്വാഴ്‌ച തുടങ്ങും. ഇതിനായുള്ള ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു. ജില്ലയിലെ ഏഴ് മേജര്‍ ആശുപത്രികള്‍, ഒമ്പത് ബ്ലോക്ക് തല സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 23 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് കുത്തിവയ്പ്പ് നല്‍കുന്നത്.
40 മുതല്‍ 44 വയസുവരെയുള്ളവരുടെ വാക്സിനേഷന്‍ ചൊവ്വാഴ്‌ച മുതല്‍ - കൊവിഡ് മരുന്ന്
വാക്സിൻ വേണ്ടവർ www.cowin.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.
വാക്സിനേഷന്‍
Also read:കൊവിഡ് : സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ജൂണ്‍ 16 വരെ നീട്ടി
ഒരു വാക്സിനേഷന്‍ കേന്ദ്രത്തില്‍ ഒരു ദിവസം 50 പേര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. ഇതിനായി www.cowin.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. വാക്‌സിന്‍റെ ലഭ്യത അനുസരിച്ച് കുത്തിവയ്പ്പ് തുടരും.