കേരളം

kerala

ETV Bharat / state

പത്തനംതിട്ടയില്‍ കൊവിഡ് പരിശോധന വര്‍ധിപ്പിക്കുമെന്ന് കലക്ടര്‍ - covid

ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളില്‍ ജൂണ്‍ 11ന് നല്‍കിയിട്ടുള്ള ലോക്ക്ഡൗണ്‍ ഇളവുകള്‍ ബാധകമല്ല.

Pathanamthitta district  പത്തനംതിട്ട ജില്ല  പത്തനംതിട്ട  ജില്ലാ കളക്ടര്‍  ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി  covid  covid kerala
പത്തനംതിട്ട ജില്ലയില്‍ കൊവിഡ് പരിശോധന വര്‍ധിപ്പിക്കും: ജില്ലാ കളക്ടര്‍

By

Published : Jun 9, 2021, 8:47 PM IST

പത്തനംതിട്ട : ജില്ലയില്‍ പ്രതിദിന കൊവിഡ് പരിശോധന വര്‍ധിപ്പിക്കുമെന്ന് കലക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി. കലക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്.

ജില്ലയില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ള കൊവിഡ് രോഗികളുടെ എണ്ണം കുറയാതെ തുടരുകയും, അവരുടെ സമീപ പ്രദേശങ്ങളില്‍ രോഗ വ്യാപനം കൂടാനുള്ള സാധ്യതയും കണക്കിലെടുത്താണ് പരിശോധന വര്‍ധിപ്പിക്കുന്നത്.

പ്രതിദിന പരിശോധന വര്‍ധിപ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങളിലെ ജാഗ്രത സമിതികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതത് വാര്‍ഡുകളിലെ രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്ന മുഴുവന്‍ ആളുകളെയും ടെസ്റ്റിന് വിധേയരാക്കണമെന്നാണ് നിര്‍ദേശം.

also read:പ്രതിഷേധം ഫലം കണ്ടു ; ലക്ഷദ്വീപിലെ വിവാദ ഉത്തരവ് പിൻവലിച്ചു

പന്തളം നഗരസഭ, പ്രമാടം, പള്ളിക്കല്‍, കലഞ്ഞൂര്‍, റാന്നി പഴവങ്ങാടി, റാന്നി പെരുനാട്, കോയിപ്രം, കുന്നന്താനം, കടപ്ര, പുറമറ്റം, അരുവാപ്പുലം, സീതത്തോട്, റാന്നി അങ്ങാടി, വടശ്ശേരിക്കര, കവിയൂര്‍, കല്ലൂപ്പാറ എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്ക് ജൂണ്‍ 11ന് നല്‍കിയിട്ടുള്ള ലോക്ക്ഡൗണ്‍ ഇളവുകള്‍ ബാധകമല്ലെന്നും കലക്ടര്‍ അറിയിച്ചു.

ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടറുടെ അധിക ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കലക്ടര്‍ ആര്‍.ബീന റാണി, എഎസ്‌പി എന്‍.രാജന്‍, ഡിഎംഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, എന്‍എച്ച്എം ഡിപിഎം ഡോ.എബി സുഷന്‍, ജില്ല സര്‍വൈലന്‍സ് ഓഫിസര്‍ ഡോ.സി.എസ് നന്ദിനി, ഡിഡിപി എസ്.ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details