കേരളം

kerala

ETV Bharat / state

അതിഥി തൊഴിലാളികൾക്കിടയിൽ ടെസ്റ്റുകൾ വർധിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് - Pathanamthitta

തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ കണ്ടെത്തി കൊവിഡ് 19 ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു

പത്തനംതിട്ട  Pathanamthitta  തൊഴിലാളി  കൊവിഡ് 19  ജില്ലാ മെഡിക്കല്‍ ഓഫീസര്‍.  അതിഥി തൊഴിലാളികള്‍ക്കിടയില്‍ സമ്പര്‍ക്ക രോഗബാധ വ്യാപനം  ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  Pathanamthitta  tests would be increased at guest workers' residences
അതിഥി തൊഴിലാളികൾക്കിടയിൽ ടെസ്റ്റുകൾ വർധിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ്

By

Published : Oct 24, 2020, 3:55 AM IST

പത്തനംതിട്ട: അതിഥി തൊഴിലാളികള്‍ക്കിടയില്‍ സമ്പര്‍ക്ക രോഗബാധ വ്യാപിക്കാന്‍ സാധ്യത ഏറെയായതിനാല്‍ തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ കണ്ടെത്തി കൊവിഡ് 19 ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ജില്ലയില്‍ 44 അതിഥി തൊഴിലാളികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ ഏറെയും കേരളത്തില്‍ പുതിയതായി ജോലിക്കായി എത്തിയവരാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചത് പത്തനംതിട്ട നഗരസഭാ പരിധിയിലും കോയിപ്രം പുല്ലാട് മേഖലകളിലുമാണ്.

കലഞ്ഞൂര്‍ കൂടലില്‍ ദര്‍ശന്‍ ഗ്രാനൈറ്റ് എന്ന സ്ഥാപനത്തില്‍ ആരോഗ്യ വകുപ്പ് വ്യാഴാഴ്ച്ച നടത്തിയ പരിശോധനയില്‍ 12 പേര്‍ക്ക് രോഗബാധ കണ്ടെത്തി. വടശേരിക്കര, ഓമല്ലൂര്‍, മലയാലപ്പുഴ, കലഞ്ഞൂര്‍, മല്ലപ്പള്ളി, മൈലപ്ര, തണ്ണിത്തോട്, ആറന്മുള, ചെറുകോല്‍, കോന്നി, നാറാണംമൂഴി, പ്രമാടം, റാന്നി- പെരുനാട് ,തിരുവല്ല നഗരസഭ, വള്ളിക്കോട് എന്നീ പഞ്ചായത്തുകളിലാണിതുവരെ അതിഥി തൊഴിലാളികളില്‍ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുള്ളത്.

ABOUT THE AUTHOR

...view details