കേരളം

kerala

ETV Bharat / state

പത്തനംതിട്ടയിൽ കൊവിഡ് പരിശോധന വര്‍ധിപ്പിക്കണമെന്ന് ജില്ലാ കലക്‌ടർ

ടിപിആര്‍ 20 ശതമാനത്തിനു മുകളിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൊവിഡ് പരിശോധന വര്‍ധിപ്പിക്കണമെന്നും, ടിപിആര്‍ കൂടിയ പ്രദേശങ്ങളില്‍ പൊലീസ് പ്രതിരോധ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും കലക്‌ടർ അറിയിച്ചു

Covid test will be increased in Pathanamthitta  ജില്ലാ കലക്‌ടർ  ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി  കലക്ടറേറ്റ്  Dr. Narasimhugari Tej Lohit Reddy  ആന്‍റിജന്‍  ടിപിആര്‍  ഇ-സഞ്ജീവനി
പത്തനംതിട്ടയിൽ കൊവിഡ് പരിശോധന വര്‍ധിപ്പിക്കണമെന്ന് ജില്ലാ കലക്‌ടർ

By

Published : May 20, 2021, 2:12 AM IST

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് (ടി.പി.ആര്‍) കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത നല്‍കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കലക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ:ETV BHARAT EXCLUSIVE: 100 രൂപയ്ക്ക് കൊവിഡ് വാക്‌സിൻ ടോക്കൺ, കൊല്ലത്ത് വാക്‌സിനേഷനില്‍ വൻ തിരിമറി

ടിപിആര്‍ 20 ശതമാനത്തിനു മുകളിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൊവിഡ് പരിശോധന വര്‍ധിപ്പിക്കണം. 20 ശതമാനം ടിപിആര്‍ എന്നത് വളരെ വലിയ കണക്കായതിനാല്‍ മതിയായ കരുതല്‍ ആവശ്യമാണ്. രോഗലക്ഷണമുള്ളവരുടെ ആന്‍റിജന്‍ പരിശോധനാഫലം നെഗറ്റീവാണെങ്കില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിനും വിധേയരാകണം. ക്ലസ്റ്ററുകള്‍, രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കുന്നുണ്ട്. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റില്‍ കുറവ് ഉണ്ടാകാത്തതിനാല്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്. പരിശോധനകള്‍ക്ക് രോഗലക്ഷണമുള്ളവര്‍ എത്തുന്നുണ്ടെന്ന് ജാഗ്രതാ സമിതികള്‍ ഉറപ്പ് വരുത്തണമെന്നും കലക്ടർ അറിയിച്ചു.

ALSO READ:ഐസിയു കിടക്കകളുടെ എണ്ണം കുറവ്; ജാഗ്രത തുടരണമെന്ന് പത്തനംതിട്ട കലക്ടര്‍

ടിപിആര്‍ കൂടിയ പ്രദേശങ്ങളില്‍ പൊലീസ് പ്രതിരോധ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുവാനും യോഗം തീരുമാനിച്ചു. ഡൊമിസിലിയറി കെയര്‍ സെന്‍ററുകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടം ഉറപ്പ് വരുത്തും. വീടുകളിലുള്ളവര്‍ വൈദ്യ സഹായത്തിനായി ഇ-സഞ്ജീവനിയുടെ സേവനം ലഭ്യമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി വിവിധ വകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

ABOUT THE AUTHOR

...view details