കേരളം

kerala

ETV Bharat / state

കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ കൊവിഡ് പരിശോധനയും ചികിത്സയും ഇന്ന് മുതല്‍ - covid treatment news

കൊവിഡ് മൂന്നാം തരംഗം ഉണ്ടായാലും നേരിടാനുള്ള ഒരുക്കങ്ങളാണ് മെഡിക്കല്‍ കോളജില്‍ നടക്കുന്നതെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ

കൊവിഡ് ചികിത്സ വാര്‍ത്ത  കൊവിഡ് പരിശോധന വാര്‍ത്ത  covid treatment news  covid test news
കൊവിഡ് ചികിത്സ

By

Published : May 26, 2021, 6:39 AM IST

Updated : May 26, 2021, 6:44 AM IST

പത്തനംതിട്ട: കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ കൊവിഡ് പരിശോധനയും ചികിത്സയും ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ആന്‍റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനകള്‍ ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൊവിഡ് പോസിറ്റീവായി കാണുന്നവരില്‍ കിടത്തി ചികിത്സ ആവശ്യമുള്ളവരെ മെഡിക്കല്‍ കോളജില്‍ തന്നെ പ്രവേശിപ്പിക്കും.
രണ്ടു ഘട്ടങ്ങളിലായി 240 കിടക്കകളാണ് ചികിത്സയ്ക്കായി മെഡിക്കല്‍ കോളജില്‍ തയാറാകുന്നത്. എല്ലാ കിടക്കകളിലും ഓക്‌സിജന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ചികിത്സയ്ക്കായി പ്രവേശിപ്പിക്കുന്നവര്‍ക്ക് ഭക്ഷണവും മെഡിക്കല്‍ കോളജില്‍ തന്നെ ലഭ്യമാക്കും.

അരുവാപ്പുലം ഗ്രാമ പഞ്ചായത്താണ് ഭക്ഷണം നല്‍കുന്നത്. ജീവനക്കാര്‍ ആശുപത്രിയില്‍ താമസിച്ചാണ് ചികിത്സിക്കുക. ഇതിനായി എട്ടു മുറികള്‍ മാറ്റിവെച്ചിട്ടുണ്ട്. കൊവിഡ് മൂന്നാം തരംഗം ഉണ്ടായാലും നേരിടാനുള്ള ഒരുക്കങ്ങളാണ് മെഡിക്കല്‍ കോളജില്‍ നടക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. ആധുനിക സൗകര്യങ്ങളോടെ മെഡിക്കല്‍ കോളജ് കൊവിഡ് ചികിത്സയ്ക്കായി സജ്ജമാക്കുകയാണെന്നും എംഎല്‍എ പറഞ്ഞു.

Last Updated : May 26, 2021, 6:44 AM IST

ABOUT THE AUTHOR

...view details