പത്തനംതിട്ട: ജില്ലയിൽ കൂടുതൽ പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ജാഗ്രത കൂടുതൽ ശക്തമാക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള വനം വന്യജീവി വകുപ്പ് മന്ത്രി കെ.രാജു. ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകനത്തിനായി എം എൽ എ മാരുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുമായും വിവിധ ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കലക്‌ടറുടെ ചേംബറിൽ വീഡിയോ കോൺഫറൻസിലൂടെയായിരുന്നു യോഗം.
പത്തനംതിട്ടയിൽ കൂടുതൽ ജാഗ്രത വേണമെന്ന് മന്ത്രി കെ.രാജു - പത്തനംതിട്ട
ജില്ലയിൽ കൂടുതൽ പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രത നിർദേശം

പത്തനംതിട്ട ജില്ലയിൽ കൂടുതൽ ജാഗ്രത വേണമെന്ന് മന്ത്രി കെ.രാജു
പത്തനംതിട്ടയിൽ കൂടുതൽ ജാഗ്രത വേണമെന്ന് മന്ത്രി കെ.രാജു
കൊവിഡ് കെയർ സെന്‍ററുകൾ ശുചീകരിക്കുന്ന തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം. മൂന്ന് ദിവസത്തിനുള്ളിൽ നിരീക്ഷണ സമിതി യോഗം ചേർന്ന് കൊവിഡ് കെയർ സെന്‍ററുകൾ ആക്കാനുള്ള കൂടുതൽ കെട്ടിടങ്ങൾ കണ്ടെത്തണമെന്നും ജനപ്രതിനിധികൾ ഉൾപ്പെടെ എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കണമെന്നും മന്ത്രി കെ.രാജു പറഞ്ഞു
Last Updated : Jun 22, 2020, 10:07 PM IST