കേരളം

kerala

ETV Bharat / state

പത്തനംതിട്ടയിൽ ഇന്ന് കൊവിഡ് രണ്ടാം ഡോസ് വാക്സിനേഷന്‍

21 കേന്ദ്രങ്ങളിലായിട്ടാണ് കൊവിഡ് രണ്ടാം ഡോസ് വാക്സിനേഷന്‍ നടക്കുക

പത്തനംതിട്ട പത്തനംതിട്ട വാക്സിനേഷന്‍ കൊവിഡ് വാക്സിനേഷന്‍ Pathanamthitta Pathanamthitta vaccination covid second dose vaccination in Pathanamthitta today
പത്തനംതിട്ടയിൽ ഇന്ന് കൊവിഡ് രണ്ടാം ഡോസ് വാക്സിനേഷന്‍

By

Published : May 12, 2021, 9:11 AM IST

Updated : May 12, 2021, 9:29 AM IST

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 21 കേന്ദ്രങ്ങളിലായി കൊവിഡ് രണ്ടാം ഡോസ് വാക്സിനേഷന്‍ നടക്കും. രണ്ടാം ഡോസ് സ്വീകരിക്കുന്നവര്‍ക്ക് മാത്രമാണ് വാക്സിന്‍ വിതരണം ചെയ്യുന്നത്. കൊവിഷീല്‍ഡ് വാക്സിന്‍ വിതരണത്തിനായി പതിമൂന്ന് കേന്ദ്രങ്ങളും കൊവാക്സിന്‍ വിതരണത്തിനായി എട്ട് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്.

ഓരോ കേന്ദ്രത്തിലും നൂറുപേര്‍ക്ക് വീതമാകും വാക്സിന്‍ നല്‍കുക. മാര്‍ച്ച് 16 വരെ കൊവിഷീല്‍ഡ് ആദ്യ ഡോസ് സ്വീകരിച്ചവരും ഏപ്രില്‍ 10വരെ കോവാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്കുമാണ് രണ്ടാം ഡോസ് നല്‍കുക. അതത് മേഖലയിലെ ആരോഗ്യപ്രവര്‍ത്തകരും ആശാപ്രവര്‍ത്തകരും ഫോണ്‍ മുഖേനയോ എസ്.എം.എസ് മുഖേനയോ വിവരം അറിയിച്ചവരാണ് രണ്ടാം ഡോസിനായി എത്തേണ്ടത്. ആദ്യ വാക്സിന്‍ സ്വീകരിച്ച് കാലാവധി കഴിഞ്ഞവര്‍ക്ക് മുന്‍ഗണന ലഭിക്കും.

കൊവിഷീല്‍ഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍

ചെന്നീര്‍ക്കര എഫ്.എച്ച്.സി, ഏനാദിമംഗലം കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റർ, കുറ്റൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്‍റർ, ഇലന്തൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റർ, കുന്നന്താനം കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റർ, പള്ളിക്കല്‍ എഫ്.എച്ച്.സി, ഓതറ എഫ്.എച്ച്.സി, പത്തനംതിട്ട അര്‍ബന്‍ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രം, പന്തളം എഫ്.എച്ച്.സി, പ്രമാടം പ്രൈമറി ഹെല്‍ത്ത് സെന്‍റർ, വെച്ചൂച്ചിറ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റർ, റാന്നി പഴവങ്ങാടി പ്രൈമറി ഹെല്‍ത്ത് സെന്‍റർ, സീതത്തോട് പ്രൈമറി ഹെല്‍ത്ത് സെന്‍റർ എന്നിവിടങ്ങളിലാണ് കൊവിഷീല്‍ഡ് വാക്സിനേഷന്‍ നടക്കുന്നത്.

കൊവാക്സിന്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍

അടൂര്‍ ജനറല്‍ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, മല്ലപ്പള്ളി താലൂക്ക് ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി, കോന്നി താലൂക്ക് ആശുപത്രി, കുളനട പ്രൈമറി ഹെല്‍ത്ത് സെന്‍റർ എന്നിവിടങ്ങളിലാണ് കൊവാക്സിന്‍ വാക്സിനേഷന്‍ നടക്കുക. ഒരു സെന്‍ററിൽ നൂറുപേര്‍ക്ക് മാത്രമാകും വാക്സിന്‍ നല്‍കുക.

കൂടുതൽ വായനയ്‌ക്ക്:കൊവിഡ് പ്രതിരോധം: പത്തനംതിട്ട നഗരത്തില്‍ കൂടുതല്‍ ക്രമീകരണങ്ങള്‍

Last Updated : May 12, 2021, 9:29 AM IST

ABOUT THE AUTHOR

...view details