പത്തനംതിട്ടയിൽ 287 പേര്‍ക്ക് കൂടി കൊവിഡ് - പത്തനംതിട്ട കൊവിഡ് രോഗികൾ
ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 8.25 ശതമാനമാണ്

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 287 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒന്‍പതു പേര്‍ വിദേശത്ത് നിന്നെത്തിയവരും 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. 266 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇതില്‍ 61 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഒരാളുടെ മരണം കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. 0.54 ശതമാനമാണ് ജില്ലയിലെ കൊവിഡ് മരണ നിരക്ക്. ജില്ലയിൽ 1,931 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. 10,746 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 1,649 സാമ്പിളുകളുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 8.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.