കേരളം

kerala

ETV Bharat / state

പത്തനംതിട്ടയിലെ 62കാരിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് - covid pathanamthitta

covid pta  covid pathanamthitta  കൊവിഡ് വാര്‍ത്ത
പത്തനംതിട്ടയിലെ 62 കാരിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

By

Published : Apr 22, 2020, 1:52 PM IST

Updated : Apr 22, 2020, 4:22 PM IST

13:51 April 22

ഇരുപതാമത്തെ പരിശോധനയിലാണ് ഫലം നെഗറ്റീവായത്.

പത്തനംതിട്ട: ജില്ലയിലെ ആദ്യ കൊവിഡ് 19 പട്ടികയിൽ ഉള്‍പ്പെട്ട് 45 ദിവസമായി ചികിത്സയിൽ കഴിയുന്ന വടശേരിക്കര സ്വദേശിയായ 62കാരിയുടെ പരിശോധനാഫലം നെഗറ്റീവായി. പുതിയ മരുന്ന് ഉപയോഗിച്ചതിനു ശേഷമുള്ള ആദ്യ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. ഐവർ മെക്റ്റീൻ മരുന്നാണ് ഇവർക്ക് ഈ മാസം 14 മുതൽ നൽകിയിരുന്നത്. പുതിയ മരുന്ന് നൽകിയതിനു ശേഷമുള്ള രണ്ടാമത്തെ പരിശോധനയിലാണ് നെഗറ്റീവ് റിസൾട്ട് വന്നിരിക്കുന്നത്. 

അടുത്ത സാമ്പിൾ പരിശോധനയിൽ നെഗറ്റീവ് ആയാൽ മാത്രമേ ഇവർ രോഗവിമുക്തയായെന്ന നിഗമനത്തിലേക്ക് എത്തിച്ചേരാനാകൂ എന്നാണ് ജില്ലാ മെഡിക്കൽ വിഭാഗം പറയുന്നത്. തുടർച്ചയായ രണ്ട് പരിശോധനാഫലങ്ങൾ നെഗറ്റീവാകുന്ന ഘട്ടത്തിൽ മാത്രമാണ് ഒരു രോഗി രോഗമുക്തി നേടിയെന്ന നിഗമനത്തിലേക്ക് ആരോഗ്യവകുപ്പ് എത്തിച്ചേരുകയുള്ളു. പ്രത്യേക മെഡിക്കൽ സംഘം കൂടുതൽ പഠനങ്ങൾക്കായി ജില്ലയിലെത്തും.

നിലവിലെ ഫലം താൽകാലിക ആശ്വാസം നൽകുന്നതെന്നാണ് വിലയിരുത്തൽ. തുടർച്ചയായി ഫലം പോസിറ്റീവാകുന്ന പശ്ചാത്തലത്തിലാണ് ഇവർക്ക് ഐവർ മെക്ടീൻ എന്ന മരുന്ന് നൽകിത്തുടങ്ങിയത്. സാധാരണ ഗതിയിൽ ഫംഗൽ ഇൻഫെക്ഷന് നൽകുന്ന മരുന്നാണിത്. ഇന്നോ നാളെയോ ആയിരിക്കും ഇവരുടെ സാമ്പിൾ അടുത്ത പരിശോധനയ്ക്ക് അയക്കുക. ഇറ്റലിയിൽനിന്നു വന്ന കുടുംബവുമായി അടുത്തിടപഴകിയതിനു പിന്നാലെയാണ് ഇവർ രോഗബാധിതയായത്. നിലവില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഐസൊലേഷന്‍ മുറിയിലാണ് സ്‌ത്രീയുള്ളത്. പ്രമേഹ രോഗികൂടിയായ ഇവർക്ക് നിലവില്‍ കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല.

Last Updated : Apr 22, 2020, 4:22 PM IST

ABOUT THE AUTHOR

...view details