ജീവനക്കാർക്ക് കൊവിഡ്; നിരണം വില്ലേജ് ഓഫീസ് താൽക്കാലികമായി അടച്ചു - Niranam Village Office
വില്ലേജ് ഓഫീസറടക്കം മൂന്ന് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ജീവനക്കാർക്ക് കൊവിഡ്; നിരണം വില്ലേജ് ഓഫീസ് താൽക്കാലികമായി അടച്ചു
പത്തനംതിട്ട: മൂന്ന് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിരണം വില്ലേജ് ഓഫീസ് താൽക്കാലികമായി അടച്ചു. വില്ലേജ് ഓഫീസറടക്കം മൂന്ന് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഓഫീസിലെ അവശേഷിച്ച ജീവനക്കാരനെ നിരീക്ഷണത്തിലാക്കി. ബുധനാഴ്ചയാണ് ജീവനക്കാരെ കൊവിസ് പരിശോധനയ്ക്ക് വിധേയരാക്കിയത്. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലായി ഓഫീസിൽ എത്തിയവർ ഏഴ് ദിവസം നിരീക്ഷണത്തിൽ കഴിയണമെന്നും കെട്ടിടം തിങ്കളാഴ്ച അണുവിമുക്തമാക്കുമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.