പത്തനംതിട്ട : ജില്ലയിൽ ഓഗസ്‌റ്റ് മാസത്തിൽ കൊവിഡ് മരണ നിരക്ക് വർധിച്ചതായി ജില്ല കലക്‌ടർ പി.ബി നൂഹ്. ഇതുവരെ പന്ത്രണ്ട് മരണങ്ങളാണ് ജില്ലയിൽ റിപ്പോര്‍ട്ട് ചെയ്‌തത്.
പത്തനംതിട്ടയിൽ കൊവിഡ് മരണ നിരക്ക് വർധിച്ചതായി ജില്ല കലക്‌ടർ - കൊവിഡ് മരണ നിരക്ക്
പന്ത്രണ്ട് മരണങ്ങളാണ് ജില്ലയിൽ ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തത്
ഇതിൽ പതിനൊന്നും ഓഗസ്‌റ്റിലായിരുന്നു. മേയ് 20ന് മരിച്ച 65കാരനായ പെരിങ്ങര സ്വദേശി ജോഷിയുടെതായിരുന്നു റിപ്പോർട്ട് ചെയ്‌ത ആദ്യ മരണം. ജൂണ്‍, ജൂലൈ മാസങ്ങളില്‍ കൊവിഡ് മരണങ്ങള്‍ ജില്ലയില്‍ ഉണ്ടായില്ല. കൊവിഡ് മരണം സ്ഥിരീകരിച്ചവരില്‍ പന്ത്രണ്ടിൽ ഒൻപതും 60 വയസിനു മുകളില്‍ പ്രായമുള്ളവരായതിനാൽ 'ഹാന്‍ഡില്‍ വിത്ത് കെയര്‍' എന്ന പുതിയ പദ്ധതി ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. രോഗവ്യാപനത്തിന്‍റെ തീവ്രതയും അവയ്ക്കെതിരെയുള്ള മുന്‍കരുതലുകളും സംബന്ധിക്കുന്ന വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനായി തയ്യാറാക്കിയ പദ്ധതിയാണ് 'ഹാന്‍ഡില്‍ വിത്ത് കെയര്‍'.