പത്തനംതിട്ട: ഒരു മാസത്തിനുള്ളിൽ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കൊവിഡ് രോഗികൾക്കായി 250 കിടക്കകളും, 90 ഐ സിയു കിടക്കകളും ഒരുക്കുമെന്ന് ജില്ലാ കലക്ടർ പി ബി നൂഹ്. ജില്ലാ ആശുപത്രിയിൽ കൊവിഡ് രോഗികൾക്കായി തയ്യാറാക്കിയിട്ടുള്ള ആശുപത്രി സൗകര്യങ്ങൾ വിലയിരുത്തിയതിന് ശേഷമായിരുന്നു പ്രതികരണം. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 350 കിടക്കകൾ ഒരുക്കും. ജൂലൈ രണ്ടാം വാരത്തിൽ വിവിധ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളിലായി ജില്ലയിൽ 1500 ൽ അധികം കിടക്കകൾ ക്രമീകരിക്കും.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കൊവിഡ് സൗകര്യങ്ങൾ വർധിപ്പിക്കുമെന്ന് ജില്ലാ കലക്ടർ പി ബി നൂഹ്
ജൂലൈ രണ്ടാം വാരത്തിൽ വിവിധ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളിലായി ജില്ലയിൽ 1500ൽ അധികം കിടക്കകൾ ക്രമീകരിക്കും.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കൊവിഡ് സൗകര്യങ്ങൾ വർധിപ്പിക്കുമെന്ന് ജില്ലാ കലക്ടർ പി ബി നൂഹ്
കോഴഞ്ചേരിയിൽ നിലവിൽ 16 ഐ.സി.യു കിടക്കകൾ ആണുള്ളത്. 28 കിടക്കകൾ ആക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. കൊവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യമുണ്ടായാൽ എന്തൊക്കെ മുൻകരുതൽ എടുക്കണം, അധിക കെട്ടിടങ്ങൾ സജ്ജമാക്കുന്നതിനുള്ള സാധ്യത തുടങ്ങിയവ കലക്‌ടർ പരിശോധിച്ചു. എൻ.എച്ച്.എം.ഡി.പി.എം ഡോ. എബി സുഷൻ, കോഴഞ്ചേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എസ്. പ്രതിഭ, ആർ.എം.ഒ ജീവൻ കെ.നായർ, ഡോക്ടർമാരായ ജയ്‌സൺ തോമസ്, അഭിലാഷ്, ശരത്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.