ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അനിശ്ചിത കാലത്തേക്ക് അടച്ചു - banned
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചതായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്ര കുമാര്‍ അറിയിച്ചു
പത്തനംതിട്ട: സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളും അനിശ്ചിതമായി അടച്ചു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്ര കുമാറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. മാര്‍ച്ച് 31 വരെയാണ് നിലവില്‍ പ്രവേശനം നിരോധിച്ചിരുന്നത്. അനിശ്ചിതകാലത്തേക്കാണ് ഇപ്പോൾ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ടുള്ളത്. വനപ്രദേശത്ത് ആളുകള്‍ കൂടുന്ന എല്ലാ പരിപാടികളും നിരോധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍ എന്നിവക്ക്പുറമെ വനാതിര്‍ത്തിയിലും അല്ലാതെയുമുള്ള എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ക്കും നിരോധനം ബാധകമാണ്.