ക്വാറന്റൈന് നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് റിലീസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല
നിരീക്ഷണ കാലയളവില്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് ക്വാറന്‍റൈന്‍ റിലീസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍
പത്തനംതിട്ട: വിദേശ രാജ്യങ്ങൾ ഇതര സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നും കേരളത്തില്‍ എത്തിയശേഷം ആരോഗ്യ വകുപ്പിനെ അറിയിക്കാതെ കഴിയുന്നവര്‍, ക്വാറൻ്റെയിൻ കാലയളവില്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ തുടങ്ങിയവര്‍ക്ക് ക്വാറന്റൈന്‍ റിലീസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. ക്വാറൻ്റെയിൻ കാലാവധി ശരിയായ രീതിയില്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് അതത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.