കേരളം

kerala

ETV Bharat / state

പത്തനംതിട്ടയിൽ ചികിത്സയിലുള്ളത് ഇനി ഒരാൾ മാത്രം - ചികിത്സ

അഞ്ചു പേർ വിവിധ ആശുപത്രികളിൽ ഐസൊലേഷനിലാണ്. എന്നാൽ ഇവരിൽ ഒരാൾക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

covid discharge  പത്തനംതിട്ട  ഒരാൾ മാത്രം  ആശുപത്രി  കൊവിഡ് സ്ഥിരീകരിച്ചു  ചികിത്സ  discharge
കൊവിഡ് 19; പത്തനംതിട്ടയിൽ ചികിത്സയിലുള്ളത് ഇനി ഒരാൾ മാത്രം

By

Published : May 1, 2020, 9:59 AM IST

പത്തനംതിട്ട: പത്തനംതിട്ടയിൽ കൊവിഡ് 19 ബാധിച്ച് ചികിത്സയിലുള്ളത് ഇനി ഒരാൾ മാത്രം. നിലവിലുണ്ടായിരുന്ന രണ്ടുപേരിൽ ഒരാൾ ഇന്നലെ ഡിസ്‌ചാർജ് ആയി വീട്ടിലേക്ക് മടങ്ങി. അഞ്ചു പേർ വിവിധ ആശുപത്രികളിൽ ഐസൊലേഷനിലാണ്. എന്നാൽ ഇവരിൽ ഒരാൾക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

കൊവിഡ് 19; പത്തനംതിട്ടയിൽ ചികിത്സയിലുള്ളത് ഇനി ഒരാൾ മാത്രം

പുതിയതായി ആരെയും ഐസോലേഷനിൽ പ്രവേശിപ്പിച്ചിട്ടില്ല .13 പ്രൈമറി കോൺടാക്‌ടുകളും 31 സെക്കൻഡറി കോൺടാക്റ്റുകളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 14 പേരും ഉൾപ്പെടെ 108 പേരാണ് നിലവിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളത്. 118 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 86 സാമ്പിളുടെ ഫലം നെഗറ്റീവ് ആയി ലഭിച്ചു. 208 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ABOUT THE AUTHOR

...view details