പത്തനംതിട്ട: കൊവിഡിന്‍റെ രണ്ടാം വരവ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍. നിശാന്തിനി. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ട സമയമാണിത്. സ്വയം നിയന്ത്രണം അനിവാര്യമാണ്. കൂടുതല്‍ ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കപ്പെടണം. കൂട്ടായ്മകളില്‍ ഒത്തുചേരുന്നവര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് വ്യാപനം; പത്തനംതിട്ടയിൽ നിയന്ത്രണങ്ങൾ കർശനമാക്കും - കൊവിഡ് വ്യാപനം;
സ്വയം നിയന്ത്രണം അനിവാര്യമാണ്. കൂടുതല്‍ ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കപ്പെടണം. കൂട്ടായ്മകളില്‍ ഒത്തുചേരുന്നവര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ തുടങ്ങിയതിനാല്‍ പ്രത്യേക ശ്രദ്ധ വേണം. പരീക്ഷാകേന്ദ്രങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കുന്നതിന് എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. എല്ലാ ഇടങ്ങളിലും സാമൂഹിക അകലം പാലിക്കപ്പെടുന്നതായും, മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിക്കുന്നതായും ഉറപ്പാക്കുന്നതിനുവേണ്ട നടപടികള്‍ എസ്എച്ച്ഒമാര്‍ കൈകൊള്ളുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രായമുള്ളവരും കുട്ടികളും യാത്രകള്‍ പരമാവധി ഒഴിവാക്കണം. നിയന്ത്രണങ്ങള്‍ അനുസരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത പരിശോധനകളും, ക്വാറന്‍റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കുന്നതും കര്‍ക്കശമാക്കിയിട്ടുണ്ട്. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കുന്നത് തുടരും. മുഖാവരണം കൃത്യമായി ധരിക്കുന്നുണ്ടെന്നും, അകലം പാലിക്കുന്നുവെന്നും ഉറപ്പാക്കാന്‍ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തി ഒരാഴ്ചയിലധികം നാട്ടില്‍ കഴിയുന്നവർ, ഏഴു ദിവസം ക്വാറന്‍റൈനില്‍ കഴിയുന്നുണ്ടെന്നതും ഉറപ്പുവരുത്തും. ഇക്കാര്യങ്ങളിലെല്ലാം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലയിലെ പൊലീസിന് നിര്‍ദേശം നല്‍കിയതായും പൊലീസ് നിയമനടപടികള്‍ കൈക്കൊണ്ടുവരുന്നതായും അവർ വ്യക്തമാക്കി.