പത്തനംതിട്ട: ജില്ലയിൽ 13 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കുവൈറ്റിൽ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 39 വയസുകാരൻ, കടമ്പനാട് അടൂർ സ്വദേശിയായ 41 വയസുകാരൻ, പയ്യനാമൺ സ്വദേശിയായ 40കാരൻ, ഇലന്തൂർ സ്വദേശിയായ 34കാരൻ, അരുവാപ്പുലം കല്ലേലി തോട്ടം സ്വദേശിയായ 46കാരൻ, സീതത്തോട് സ്വദേശിയായ 28കാരൻ, പായിപ്പാട് സ്വദേശിയായ 57കാരൻ, സൗദിയിൽ നിന്നും എത്തിയ ഇരവിപേരൂർ സ്വദേശിയായ 59കാരൻ. റിയാദിൽ നിന്നും എത്തിയ ഉതിമൂട് സ്വദേശിയായ 55കാരൻ, ഡൽഹിയിൽ നിന്നും എത്തിയ പറന്തൽ സ്വദേശിയായ 51 വയസുകാരൻ, തോട്ടപ്പുഴശ്ശേരി മാരാമൺ സ്വദേശിനിയായ 30 വയസുകാരി വെച്ചൂച്ചിറ സ്വദേശിയായ 41കാരി, ഹരിയാനയിൽ നിന്നും എത്തിയ പെരുമ്പെട്ടി സ്വദേശിനിയായ 25കാരി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
പത്തനംതിട്ടയില്‍ 13 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ്
ജില്ലയിൽ ഒമ്പത് പേർ രോഗ മുക്തരായി. 174 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

പത്തനംതിട്ടയില്‍ 13 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ജില്ലയിൽ ഒമ്പത് പേർ രോഗ മുക്തരായി. 174 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതിൽ 169 പേർ ജില്ലയിലും അഞ്ച് പേർ ജില്ലക്ക് പുറത്തും ചികിത്സയിലാണ്. 189 വിവിധ ആശുപത്രികളിൽ ഐസലേഷനിലാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 3,117 പേരും വിദേശത്ത് നിന്നും തിരിച്ചെത്തിയ 2,097 പേരും നിരീക്ഷണത്തിലാണ്.