പത്തനംതിട്ട: ജില്ലയിൽ ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വർധിച്ചതോടെ പത്തനംതിട്ടയിലെ സ്ഥിതി ഗുരുതരം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കൊവിഡ് പോസിറ്റീവായവരുടെ ഉറവിടം വ്യക്തമല്ല. കുമ്പഴ മത്സ്യമാർക്കറ്റിലെ മൊത്തവ്യാപാരിയും സി.പി.എം ഏരിയ കമ്മിറ്റി അംഗവും കുമ്പഴ സഹകരണബാങ്ക് ജീവനക്കാരനുമായ പൊതുപ്രവർത്തകന് കഴിഞ്ഞ ദിവസം കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്‍റെ നില ഗുരുതരമായതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
പത്തനംതിട്ടയിൽ ഉറവിടമറിയാതെ കൊവിഡ് വ്യാപിക്കുന്നു
പൊതു പ്രവർത്തകർക്ക് ഉറവിടം അറിയാതെ രോഗം ബാധിക്കുന്നത് ജില്ലാ ഭരണകൂടത്തെയും ആരോഗ്യ പ്രവർത്തകരെയും പ്രതിന്ധിയിലാക്കുന്നു. കൊവിഡ് സ്ഥിരീകരിച്ച സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിന്‍റെ നില ഗുരുതരമായതിനെത്തുടർന്ന് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഉറവിടം അറിയാതെ രോഗം ആദ്യം സ്ഥിരീകരിച്ചത് എംഎസ്എഫ് നേതാവിനാണ്. പൊതു പ്രവർത്തകർക്ക് ഉറവിടം അറിയാതെ രോഗം ബാധിക്കുന്നത് ജില്ലാ ഭരണകൂടത്തെയും ആരോഗ്യ പ്രവർത്തകരെയും പ്രതിന്ധിയിലാക്കുന്നു. സി.പി.എം നേതാവിന്‍റെ സമ്പര്‍ക്ക പട്ടിക ജില്ലാ ഭരണകൂടം തയ്യാറാക്കി വരികയാണ്. ഇതിൽ സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, സി.ഡബ്ല്യു.സി ചെയർമാൻ തുടങ്ങിയവർ ഹോം ക്വാറന്‍റൈനിലാണ്.
ജില്ലയില്‍ 181 കൊവിഡ് ബാധിതരാണുള്ളത്. 200 പേര്‍ വിവിധ ആശുപത്രികളില്‍ ഐസൊലേഷനിലാണ്. പത്തനംതിട്ട നഗരസഭയിലെ എല്ലാ വാര്‍ഡുകളും തിരുവല്ല നഗരസഭയിലെ 28, 33 വാര്‍ഡുകളും കുളനട ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡും റാന്നി ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളും കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു.