പത്തനംതിട്ട:ജില്ലയിൽ ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് ഉൾപ്പെടെ 64 പേർക്ക് ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 45 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ബാക്കിയുള്ള 19 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. ഇന്ന് തിരുവല്ലയിൽ നടത്തിയ റാപ്പിഡ് ആൻറിജൻ ടെസ്റ്റിലൂടെയാണ് 17 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ഒരാൾ ഇന്ന് രോഗമുക്തനായി. 331 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ 335 പേർ വിവിധ ആശുപത്രികളിൽ ഐസൊലേഷനിലാണ്.
പത്തനംതിട്ടയിൽ 64 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ്
ഇന്ന് പുതിയതായി 53 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. വിദേശത്തുനിന്നും തിരിച്ചെത്തിയ 1498 പേരും മറ്റു സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 2141 പേരും നിലവിൽ നിരീക്ഷണത്തിലുണ്ട്.
ഇന്ന് പുതിയതായി 53 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. വിദേശത്തുനിന്നും തിരിച്ചെത്തിയ 1498 പേരും മറ്റു സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 2141 പേരും നിലവിൽ നിരീക്ഷണത്തിലുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്ക പട്ടിക ഉയരുന്നത് മൂലം ജില്ലയിൽ ഇന്ന് രണ്ട് കണ്ടെയ്ൻമെൻ്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു.
ചെറുകോൽ ഗ്രാമ പഞ്ചായത്തിലെ വാർഡ് 11 മൈലപ്ര ഗ്രാമപഞ്ചായത്തിലെ വാർഡ് ഒമ്പത് എന്നീ സ്ഥലങ്ങളിൽ ജൂലൈ 15 മുതൽ ഏഴു ദിവസത്തേക്കാണ് കണ്ടെയ്ൻമെൻ്റ് സോണുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അതേ സമയം, ലോക്ക് ഡൗൺ ലംഘനങ്ങൾക്ക് 10 കേസുകളിലായി 12 പേരെ അറസ്റ്റ് ചെയ്യുകയും മാസ്ക് ധരിക്കാത്തതിന് 84 പേർക്ക് നോട്ടീസ് നൽകുകയും ചെയ്തതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.