അടൂർ കോടതി സൂപ്രണ്ടിന് കൊവിഡ്; കോടതിയുടെ പ്രവർത്തനം മുടങ്ങി - കൊവിഡ്
അടൂര്‍ ക്ലസ്റ്ററിലെ ആരോഗ്യ പ്രവര്‍ത്തക വഴിയുള്ള സമ്പര്‍ക്കത്തില്‍ മജിസ്ട്രേറ്റ് കോടതിയിലെ മണ്ണടി സ്വദേശിനിയായ സൂപ്രണ്ടിന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് മജിസ്ട്രേറ്റ് ഉള്‍പ്പെടെയുള്ളവര്‍ ക്വാറന്‍റൈനിലായത്.
പത്തനംതിട്ട:അടൂര്‍ മജിസ്ട്രേറ്റ് ഉള്‍പ്പെടെയുള്ളവര്‍ ക്വാറന്‍റൈനില്‍ പ്രവേശിച്ചതോടെ അടൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പ്രവര്‍ത്തനം തടസപ്പെട്ടു. അടൂര്‍ ക്ലസ്റ്ററിലെ ആരോഗ്യ പ്രവര്‍ത്തക വഴിയുള്ള സമ്പര്‍ക്കത്തില്‍ മജിസ്ട്രേറ്റ് കോടതിയിലെ മണ്ണടി സ്വദേശിനിയായ സൂപ്രണ്ടിന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് മജിസ്ട്രേറ്റ് ഉള്‍പ്പെടെയുള്ളവര്‍ ക്വാറന്‍റൈനിലായത്. ഇവരുമായി സമ്പര്‍ക്കമില്ലാത്ത മൂന്ന് ജീവനക്കാര്‍ മാത്രമാണ് ഇന്നലെ കോടതിയില്‍ എത്തിയത്. കണ്ടൈയിൻമെന്‍റ് സോണായി മാറ്റിയ നഗരസഭയിലെ രണ്ടാം വാര്‍ഡ് പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്.