പത്തനംതിട്ട: ജില്ലയില്‍ ഇന്ന് പുതിയ കൊവിഡ് 19 പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ജനറല്‍ ആശുപത്രിയില്‍ എട്ട് പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നാല് പേരും, സ്വകാര്യ ആശുപത്രിയിൽ ഒരാളും ഐസൊലേഷനില്‍ ഉണ്ട്. ഇന്ന് പുതിയതായി രണ്ട് പേരെ കൂടി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
പത്തനംതിട്ടയില്‍ പുതിയതായി രണ്ട് പേര്‍ കൂടി ഐസൊലേഷനില്‍ - covid 19 pathanamthitta
വിദേശത്ത് നിന്നും തിരിച്ചെത്തിയ 3,703 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്.
366 പ്രൈമറി കോണ്‍ടാക്ടുകളും 445 സെക്കന്‍ഡറി കോണ്‍ടാക്ടുകളും ഉള്‍പ്പെടെ 811 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. വിദേശത്ത് നിന്നും തിരിച്ചെത്തിയ 3,703 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്നും 18 സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 173 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ജില്ലയില്‍ ഇന്ന് വരെ അയച്ച സാമ്പിളുകളില്‍ ഒമ്പത് എണ്ണം പൊസിറ്റീവായും 82 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 52 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ 791 യാത്രക്കാരെയും ബസ് സ്റ്റേഷനുകളില്‍ 6,692 യാത്രക്കാരെയും ഉള്‍പ്പെടെ ആകെ 7,483 പേരെ സ്‌ക്രീന്‍ ചെയ്‌തു. ഇതില്‍ 1443 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുവന്നവരാണ്.