പത്തനംതിട്ട:കൊവിഡ് 19 റിപ്പോർട്ട് ചെയ്യപ്പെട്ട പത്തനംതിട്ടയിൽ രണ്ട് വയസുള്ള കുട്ടിയെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി ഇടപഴകിയ കുട്ടിക്കാണ് നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ടയിൽ അഞ്ചുപേർക്കാണ് നിലവിൽ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ട് വിദ്യാർഥികൾ വീട്ടുനിരീക്ഷണത്തിൽ ഉണ്ടെന്നാണ് വിവരം. ഇവർക്ക് പരീക്ഷ എഴുതാൻ പ്രത്യേക ക്ലാസ്മുറികൾ തയ്യാറാക്കും.
കൊവിഡ്19; പത്തനംതിട്ടയില്‍ രണ്ട് വയസുള്ള കുട്ടി ഐസൊലേഷന്‍ വാര്‍ഡില്‍ - ഐസൊലേഷൻ വാർഡിൽ നിന്ന് ചാടി പോയി
രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി ഇടപഴകിയ കുട്ടിക്കാണ് നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്
അതേസമയം, പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിന്ന് ചാടി പോയ ആളെ ഏഴ് മണിക്കൂറിനുശേഷം റാന്നിയിലെ വീട്ടിൽനിന്ന് കണ്ടെത്തി. ഇറ്റലിയിൽ നിന്നെത്തിയവരുമായി അടുത്ത് ഇടപഴകിയിരുന്ന യുവാവിനൊയണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ തിരികെ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇയാളുടെ രക്തസാമ്പിളുകൾ പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇയാളെ തിങ്കളാഴ്ച വൈകിട്ട് ആറുമണിക്ക് ശേഷമാണ് വാർഡിൽ നിന്ന് കാണാതായത്. തന്ത്രപരമായി വാർഡിന് പുറത്തിറങ്ങിയെന്നും തിരികെ വരാതായതോടെ ബന്ധപ്പെട്ടവർ വിവരമറിയിച്ചെന്നുമാണ് ജില്ലാ ഭരണകൂടം പറയുന്നത്. സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ജനറൽ ആശുപത്രിക്കും ഐസൊലേഷൻ വാർഡിനും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.