കേരളം

kerala

ETV Bharat / state

പത്തനംതിട്ടയില്‍ 10 പേരുടെ പരിശോധന ഫലം നെഗറ്റീവ് - പത്തനംതിട്ട

നിലവില്‍ 31 ആളുകൾ ആശുപത്രി ഐസോലേഷനിലും, 1237 ആളുകൾ വീടുകളിലും നിരീക്ഷണത്തിൽ കഴിയുകയാണ്.

covid 19 ; test results negative for ten people  covid 19  covid 19 latest news  പത്തനംതിട്ടയില്‍ 10 പേരുടെ പരിശോധന ഫലം നെഗറ്റീവ്  പത്തനംതിട്ട  കൊവിഡ് 19
പത്തനംതിട്ടയില്‍ 10 പേരുടെ പരിശോധന ഫലം നെഗറ്റീവ്

By

Published : Mar 13, 2020, 12:35 PM IST

Updated : Mar 13, 2020, 1:11 PM IST

പത്തനംതിട്ട: പത്തനംതിട്ടയിൽ കോവിഡ്19 സംശയിച്ച പത്ത് സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് . 31 ആളുകൾ ആശുപത്രി ഐസൊലേഷനിലും, 1237 ആളുകൾ വീടുകളിലും നിരീക്ഷണത്തിലാണ്. പത്തനംതിട്ടയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കോവിഡ് 19 സംശയിച്ച 12 പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതിന് പിറകേയാണ് രോഗം സംശയിച്ച പത്ത് സാബിളുകളുടെ പരിശോധനാഫലം കൂടി നെഗറ്റീവ് ആയത്.

പത്തനംതിട്ടയില്‍ 10 പേരുടെ പരിശോധന ഫലം നെഗറ്റീവ്

രണ്ട് വയസ് പ്രായമായ രണ്ട് കുട്ടികളുടെ സാമ്പിളുകളുടെ പരിശോധനാ ഫലങ്ങൾ ഉൾപ്പെടെയാണ് ഇന്ന് ലഭിച്ചത്. ഇതിനിടെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്ന് ഓടിപോയ ആളുടെ ഫലവും നെഗറ്റീവാണെന്ന് ജില്ലാ കലക്‌ടര്‍ പി.ബി നൂഹ് മാധ്യമങ്ങളെ അറിയിച്ചു. ഇത് വരെ പരിശോധനക്കയച്ചതിൽ 23 സാമ്പിളുകളുടെ പരിശോധന ഫലം കൂടിയാണ് ഇനി വരാനുള്ളത്.

Last Updated : Mar 13, 2020, 1:11 PM IST

ABOUT THE AUTHOR

...view details