പത്തനംതിട്ട: കൊവിഡ് 19 ജാഗ്രതയുടെ ഭാഗമായി തിരുവല്ല താലൂക്കിൽ ഗാർഹിക നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം പത്തായി ചുരുങ്ങി. 2086 പേരാണ് തിരുവല്ലയിൽ ആകെ ഗാർഹിക നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ പേർ ഗാർഹിക നിരീക്ഷണത്തിൽ കഴിഞ്ഞ മേഖലകളിൽ ഒന്നായിരുന്നു തിരുവല്ല. 804 പേര്‍ വിദേശത്തുനിന്നും 1282 പേര്‍ ഇതര സംസ്ഥാനങ്ങളിൽ നിന്നും മടങ്ങി വന്നവരായിരുന്നു. 250 പേരുടെ ശ്രവം പരിശോധിച്ചു. എല്ലാം നെഗറ്റീവാണ്. ആശുപത്രി നിരീക്ഷണത്തിൽ ആരുമില്ല.
തിരുവല്ലയില്‍ നിരീക്ഷണത്തിലുള്ളത് പത്ത് പേര്‍ മാത്രം - കൊവിഡ് കേരള വാര്‍ത്തകള്‍
പത്തനംതിട്ട ജില്ലയിൽ ഏറ്റവും കൂടുതൽ പേർ ഗാർഹിക നിരീക്ഷണത്തിൽ കഴിഞ്ഞ മേഖലകളിൽ ഒന്നായിരുന്നു തിരുവല്ല.
തിരുവല്ലയില്‍ നിരീക്ഷണത്തിലുള്ളത് പത്ത് പേര്‍ മാത്രം
അടുത്തയാഴ്ചയോടെ നിലവിൽ നിരീക്ഷണത്തിലുളളവരുടെ ക്വാറന്റൈൻ കാലയളവ് കഴിയും. ഇതിൽ വിദേശത്തുനിന്നും മടങ്ങിയെത്തിയ രണ്ട് പേരുടെ ശ്രവം നേരത്തെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പുളിക്കീഴ് ബ്ലോക്കിൽ 134 പേരുടേയും തിരുവല്ല നഗരസഭയിൽ 121 പേരുടേയും ശ്രവങ്ങളാണ് പരിശോധിച്ചത്.