കേരളം

kerala

ETV Bharat / state

പത്തനംതിട്ടയില്‍ പരിശോധന ശക്തം; പൊസിറ്റീവ് കേസില്ലെന്ന് കലക്‌ടര്‍ - പത്തനംതിട്ട വാര്‍ത്തകള്‍

ആകെ 28 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് പുതിയതായി ആറു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

pathanamthitta corona news  pathanamthitta news  covid news  പത്തനംതിട്ട വാര്‍ത്തകള്‍  കൊറോണ പത്തനംതിട്ട
പത്തനംതിട്ടയില്‍ പരിശോധന ശക്തം; വ്യാഴാഴ്‌ച പൊസിറ്റീവ് കേസില്ലെന്ന് കലക്‌ടര്‍

By

Published : Mar 12, 2020, 10:54 PM IST

പത്തനംതിട്ട:ജില്ലയില്‍ ഇന്ന് ഒരു കൊവിഡ് 19 കേസും പോസിറ്റിവായി കണ്ടെത്തിയിട്ടില്ലന്ന് പത്തനംതിട്ട ജില്ലാ കലക്ടർ പി.ബി നൂഹ്. ഇന്നത്തെ സര്‍വൈലന്‍സ് അക്ടിവിറ്റികള്‍ വഴി 48 പ്രൈമറി കോണ്‍ടാക്ടുകള്‍, 256 സെക്കന്‍ററി കോണ്‍ടാക്ടുകള്‍ എന്നിവരെ കണ്ടെത്തുകയുണ്ടായി. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 17 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പത്ത് പേരും ഐസൊലേഷനിലുണ്ട്.

പത്തനംതിട്ടയില്‍ പരിശോധന ശക്തം; വ്യാഴാഴ്‌ച പൊസിറ്റീവ് കേസില്ലെന്ന് കലക്‌ടര്‍

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഒരാള്‍ ഐസൊലേഷനിലുണ്ട്. ആകെ 28 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് പുതിയതായി ആറു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഒമ്പതുപേരെ പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. വീടുകളില്‍ 1237 പേര്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്ന് വന്ന രണ്ടുപേരെ ഒബ്‌സര്‍വേഷനില്‍ പ്രവേശിപ്പിച്ചു. ഇതോടെ വിദേശത്തുനിന്നെത്തി നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 19 ആയി. ഇന്ന് 63 സാമ്പിളുകള്‍ പരിശോധനക്കായി അയച്ചിരുന്നു. രണ്ടു സാമ്പിളുകളിലെ ഫലം നെഗറ്റീവാണ്. ഇന്നു വരെ അയച്ച സാമ്പിളുകളില്‍ ഒമ്പത് എണ്ണം പൊസിറ്റീവായും 16 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 33 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. മാര്‍ച്ച് 25 വരെ മൈക്രോ ഫിനാന്‍സ് പിരിവുകള്‍ നിര്‍ത്തവയ്ക്കാന്‍ തീരുമാനിച്ചു. വിവിധ ആരോഗ്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ആലപ്പുഴ മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘം നാളെ മുതല്‍ പരിശീലനം നല്‍കും.

ABOUT THE AUTHOR

...view details