പത്തനംതിട്ട: തിരുവല്ല താലൂക്കിൽ നിരീക്ഷണത്തിൽ കഴിയുന്ന 411 പേരിൽ ആറുപേരുടെ സാമ്പിളുകൾ ഇന്നലെ പരിശോധനക്കയച്ചു. വിദേശത്ത് നിന്നും നാട്ടിലെത്തിയ ഇവരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കയച്ചത്. നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 599 പേരിൽ 186 പേർ നിരീക്ഷണ കാലാവധി പൂർത്തിയാക്കി.
തിരുവല്ല താലൂക്കില്‍ ആറു പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനക്കയച്ചു - കേരളം
വിദേശങ്ങളിൽ നിന്നും നാട്ടിലെത്തിയവരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കയച്ചത്. നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 599 പേരിൽ 186 പേർ നിരീക്ഷണ കാലാവധി പൂർത്തിയാക്കി.
ഡൽഹി, കർണ്ണാടക, മഹാരാഷ്ട്ര തുടങ്ങിയ ഇതരസംസ്ഥാനങ്ങളിൽ അവധി പ്രഖ്യാപിച്ചതിനാൽ വിദ്യാർഥികൾ ഉൾപ്പടെ കൂടുതൽ പേർ നാട്ടിലേക്ക് എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ തിരുവല്ല റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിൽ സ്ക്രീനിങ് കർശനമാക്കിയിരിക്കുകയാണ്. ഇന്നലെ മാത്രം 655 പേർ പരിശോധനക്ക് വിധേയരായി. നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തികള്‍ക്ക് എല്ലാവിധ പിന്തുണയും സഹായവും ലഭ്യമാക്കുവാൻ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന അടിയന്തരയോഗം തീരുമാനിച്ചു.
പുളിക്കീഴ് ബ്ലോക്കിനു കീഴില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. രോഗ നിയന്ത്രണത്തിനായി നല്‍കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കാന്‍ ജനങ്ങള്‍ സന്നദ്ധമാകണമെന്ന് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ ബ്ലോക്കിലെ എല്ലാ പ്രദേശങ്ങളിലും വ്യാപിപ്പിക്കും.