പത്തനംതിട്ട: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ മാർത്തോമ്മ - കത്തോലിക്ക ഇടവകകളിലെ ചടങ്ങുകൾക്ക് സഭാ അധ്യക്ഷന്മാർ നിയന്ത്രണം ഏർപ്പെടുത്തി. ദേവാലയങ്ങളിൽ ഈ മാസം 31വരെ നടക്കുന്ന വിവാഹ ചടങ്ങിന് പരമാവധി 15 പേരും ശവസംസ്‌കാര ചടങ്ങിന് കുടുംബാംഗങ്ങളും മാത്രമെ പങ്കെടുക്കാവൂ. രോഗലക്ഷണങ്ങളുള്ളവർ ചടങ്ങുകളിൽ പങ്കെടുക്കുന്നില്ലെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തേണ്ടതാണ്. കുര്‍ബാന, പള്ളി കൂദാശകള്‍, ഇടവക സംഘയോഗങ്ങള്‍, നോമ്പു പ്രാർഥന ഉള്‍പ്പെടെയുള്ള മറ്റുചടങ്ങുകളും യോഗങ്ങളും 31വരെ ഒഴിവാക്കി. എന്നാല്‍ രോഗപ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ച് വികാരിമാര്‍ക്ക് ആവശ്യമെങ്കില്‍ ചെറിയ കൂട്ടങ്ങളായി പരസ്യാരാധന നടത്താം.
സംസ്ഥാനത്ത് മാർത്തോമ്മ - കത്തോലിക്ക ഇടവകകളിൽ നിയന്ത്രണം - കൊറോണ
മുന്‍കരുതല്‍ നടപടികളോട് എല്ലാവരും സഹകരിക്കുകയും ജാഗ്രത പുലര്‍ത്തുകയും ചെയ്യണമെന്നും സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മ മെത്രാപോലീത്ത അറിയിച്ചു.
സ്കൂള്‍, കോളജ്, മന്ദിരങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെ വാര്‍ഷിക യോഗങ്ങള്‍, യാത്രയയപ്പ്, പൊതുപരിപാടികള്‍, വിനോദ യാത്രകള്‍ എന്നിവ ഈസ്റ്റര്‍ വരെ ഒഴിവാക്കി. ഏപ്രില്‍ നാലിന് കൊല്ലം തേവള്ളി സെന്‍റ് തോമസ് മാര്‍ത്തോമ്മ പള്ളിയില്‍ നടത്താനിരുന്ന സഫ്രഗന്‍ മെത്രാപ്പോലിത്ത നിയോഗശുശ്രൂഷയും മാറ്റിവച്ചു. ഹസ്തദാനം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും സര്‍ക്കാരിന്‍റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഭവന- പൊതു സന്ദര്‍ശനങ്ങൾ രോഗബാധിതര്‍ പൂര്‍ണമായും ഒഴിവാക്കണം. മറ്റുള്ളവര്‍ അത്യാവശ്യങ്ങള്‍ക്ക് മാത്രമായി സന്ദര്‍ശനങ്ങള്‍ പരിമിതപ്പെടുത്തണം. കൊവിഡ് 19 തടയുന്നതിന് സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടങ്ങളും സ്വീകരിച്ചിട്ടുള്ള മുന്‍കരുതല്‍ നടപടികളോട് എല്ലാവരും സഹകരിക്കുകയും ജാഗ്രത പുലര്‍ത്തുകയും ചെയ്യണമെന്നും സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മ മെത്രാപോലീത്ത അറിയിച്ചു.
വൈറസ് ബാധയുടെ സാഹചര്യത്തിൽ ഈ മാസം 31വരെ കത്തോലിക്ക സഭ ആരാധനാലയങ്ങളിലെ കുർബാന ഒഴികെയുള്ള ആഘോഷങ്ങൾ, കൺവെൻഷനുകൾ, ധ്യാനങ്ങൾ, മീറ്റിങ്ങുകൾ, ഊട്ടു നേർച്ച, മതപഠന ക്ലാസുകൾ എന്നിവയെല്ലാം ഒഴിവാക്കി. വിവാഹ-സംസ്‌കാര ചടങ്ങുകളിൽ പരമാവധി ആളുകളെ ഒഴിവാക്കണമെന്നും മുഖ്യമന്ത്രിയുടെയും സർക്കാരിന്‍റെയും നിർദേശങ്ങൾ ഗൗരവത്തോടെ പാലിക്കാൻ സഭാംഗങ്ങൾ തയ്യാറാകണമെന്നും മാർ ജോസഫ് പെരുന്തോട്ടം അറിയിച്ചു.