പത്തനംതിട്ട: പത്ത് രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ 28 ദിവസം നിര്‍ബന്ധമായും വീടുകളില്‍ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് ജില്ലാ കലക്‌ടര്‍ പി.ബി.നൂഹ്. കൊവിഡ് 19 ബാധിത രാജ്യങ്ങളായ ചൈന, ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍, യുഎസ്എ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഡെന്മാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നെത്തിയവരാണ് 28 ദിവസം നിര്‍ബന്ധമായും വീടുകളില്‍ നിരീക്ഷണത്തില്‍ തുടരേണ്ടത്. അതേസമയം പത്തനംതിട്ടയില്‍ നിരീക്ഷത്തിലുള്ള 15 പേരുടെ സാമ്പിളുകളുടെ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും കലക്‌ടര്‍ പറഞ്ഞു.
വിദേശത്ത് നിന്നെത്തിയവരുടെ നിരീക്ഷണം ഉറപ്പുവരുത്തും - കൊവിഡ് 19
പത്തനംതിട്ടയില്‍ നിരീക്ഷത്തിലുള്ള 15 പേരുടെ സാമ്പിളുകളുടെ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും ജില്ലാ കലക്‌ടര്‍ പി.ബി.നൂഹ്
പത്ത് രാജ്യങ്ങളില്‍ നിന്നെത്തിയവരുടെ 28 ദിവസത്തെ നിരീക്ഷണം ഉറപ്പുവരുത്തും
ഫെബ്രുവരി 27ന് ശേഷം ഈ രാജ്യങ്ങളില്‍ നിന്നുമെത്തിയവര്‍ 28 ദിവസവും മറ്റ് രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ 14 ദിവസവും വീടുകളില്‍ കഴിയുന്നുവെന്ന് ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റിയും അങ്കണവാടി പ്രവര്‍ത്തകരും ഉറപ്പുവരുത്തണം. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കുകയും ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണമെന്നും ജില്ലാ കലക്‌ടര്‍ പി.ബി നൂഹ് കൂട്ടിച്ചേര്‍ത്തു.