പത്തനംതിട്ട:കൊവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രതയിൽ പത്തനംതിട്ട ജില്ല. പൊതു വിതരണ സ്ഥാപനങ്ങളിൽ ബയോമെട്രിക്ക് പഞ്ചിങ് സംവിധാനം ഒഴിവാക്കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ റേഷൻ സാധനങ്ങൾ വാങ്ങാൻ ബയോമെട്രിക്ക് സംവിധാനം ഉപയോഗിക്കില്ല. പത്തനംതിട്ട വഴി കടന്ന് പോകുന്ന എല്ലാ കെഎസ്ആർടിസി ജീവനക്കാർക്കും സുരക്ഷാ കിറ്റ് വിതരണം ചെയ്യുമെന്ന് കെഎസ്ആർടിസി അറിയിച്ചു.
അതീവ ജാഗ്രതയില്‍ പത്തനംതിട്ട - കനത്ത ജാഗ്രത
പത്തനംതിട്ട ജില്ലയിലെ കോടതികളുടെ പ്രവർത്തനം പതിമൂന്ന് ദിവസത്തേക്ക് നിറുത്തിവെച്ചു. ജില്ലയിലെ സ്കൂളുകൾക്കും മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്
കൊവിഡ് 19; കനത്ത ജാഗ്രതയിൽ പത്തനംതിട്ട
പത്തനംതിട്ട ജില്ലയിലെ കോടതികളുടെ പ്രവർത്തനം പതിമൂന്ന് ദിവസത്തേക്ക് നിറുത്തിവെച്ചു. ജില്ലയിലെ സ്കൂളുകൾക്ക് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ നടക്കുന്ന എസ്എസ്എൽസ് പ്ലസ്ടു പരീക്ഷകൾക്ക് മാറ്റമില്ല. ജില്ലയിലെ പൊതു പരിപാടികളും മതപരമായ ചടങ്ങുകളും മാറ്റിവെക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.