പത്തനംതിട്ട: ജില്ലയില്‍ ഞായറാഴ്‌ച രോഗം സ്ഥിരീകരിച്ച വിദ്യാർഥിയുടെ സമ്പർക്ക പട്ടികയിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടേക്കാമെന്ന് ജില്ലാ കലക്‌ടർ പി.ബി.നൂഹ്. ജനങ്ങൾ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കലക്‌ടര്‍ വ്യക്തമാക്കി.
പത്തനംതിട്ടയില്‍ കൂടുതൽ രോഗ സ്ഥിരീകരണമുണ്ടായേക്കാമെന്ന് ജില്ലാ ഭരണകൂടം - പത്തനംതിട്ട റൂട്ട് മാപ്പ്
ജനങ്ങൾ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്‌ടർ പി.ബി.നൂഹ്
പ്രകടമായ രോഗലക്ഷണങ്ങളില്ലാത്തവർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും കൂടുതൽ രോഗ സ്ഥിരീകരണമുണ്ടായേക്കാമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ.എൽ ഷീജ പറഞ്ഞു. പ്രധാനമായും വിദ്യാര്‍ഥി നടത്തിയിരുന്ന യാത്രക്കിടെ രോഗം കൂടുതല്‍ പേരിലേക്ക് പടരാനുള്ള സാധ്യതയുണ്ട്. എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷന്‍, ശബരി എക്‌സ്‌പ്രസ് ട്രെയിനിൽ ജനൽ കമ്പാർട്ട്‌മെന്‍റ്, ചെങ്ങന്നൂരിൽ നിന്നും വീട്ടിലേക്കുള്ള ബസ് യാത്ര എന്നിങ്ങനെയുള്ള യാത്രക്കിടയിലാണ് കൂടുതൽ ആളുകളുമായി സമ്പർക്കം പുലർത്താൻ സാധ്യതയുള്ളത്. നിലവിലെ ഈ സാഹചര്യം ആശങ്ക സൃഷ്‌ടിക്കുന്നതാണെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തൽ. ഇതുവരെ പെൺകുട്ടിയുമായി സമ്പർക്കം പുലർത്തിയിട്ടുള്ള ആറ് പ്രൈമറി കോണ്ടാക്‌ടുകളെയും മൂന്ന് സെക്കൻഡറി കോൺടാക്‌ടുകളെയും കണ്ടെത്തിയിട്ടുണ്ട്.