കേരളം

kerala

ETV Bharat / state

കൊവിഡിനെതിരെ ഒരുമയോടെ; എംഎല്‍എയുടെ പോസ്റ്റ് വൈറലാകുന്നു - മാത്യു ടി.തോമസ് എംഎൽഎ

സർക്കാർ നിർദേശം അവഗണിച്ച് പൊതുസമൂഹവുമായി ബന്ധം സ്ഥാപിക്കുന്നവർക്കെതിരെ കർക്കശ നടപടിയുണ്ടാകുമെന്ന് തിരുവല്ല എംഎൽഎ മാത്യു ടി.തോമസ്

കൊവിഡ് 19  mathew t thomas  covid 19  viral facebook post  മാത്യു ടി.തോമസ് എംഎൽഎ  എംഎല്‍എ ഫേസ്‌ബുക്ക് പോസ്റ്റ്
കൊവിഡിനെതിരെ ഒരുമയോടെ; എംഎല്‍എയുടെ പോസ്റ്റ് വൈറലാകുന്നു

By

Published : Mar 21, 2020, 5:57 PM IST

പത്തനംതിട്ട: കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുന്ന ബഹുഭൂരിപക്ഷവും ആരോഗ്യപ്രവർത്തകരറിയാതെ പുറംലോകവുമായി ബന്ധപ്പെടുന്നതായി പരാതികൾ കൂടുന്ന പശ്ചാത്തലത്തിൽ മാത്യു ടി.തോമസ് എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. സർക്കാർ നിർദേശം അവഗണിച്ച് പൊതുസമൂഹവുമായി ബന്ധം സ്ഥാപിക്കുന്നവർക്കെതിരെ കർക്കശ നടപടിയുണ്ടാകുമെന്നും എംഎൽഎ തന്‍റെ പോസ്റ്റിലൂടെ അറിയിച്ചു.

വിദേശരാജ്യങ്ങളിൽ നിന്നെത്തി ആരോഗ്യവിഭാഗത്തിന്‍റെ നിർദേശപ്രകാരം 14 ദിവസത്തെ നിരീക്ഷണത്തിലിരിക്കുന്നവര്‍ സർക്കാർ നിർദേശങ്ങൾ അവഗണിച്ച് ബന്ധുക്കളുമായും സുഹൃത്തുക്കളുമായും അടുത്തിടപഴകുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ വിഷയം സംബന്ധിച്ച ആശങ്ക വനം മന്ത്രി കെ.രാജുവിന്‍റെ അധ്യക്ഷതയിൽ ജില്ലാ കലക്ടറുടെ ചേമ്പറിൽ നടന്ന കൊറോണ പ്രതിരോധ അവലോകന യോഗത്തിൽ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പങ്കുവെച്ചിരുന്നു. കൊറോണ വ്യാപനം ഇനിയുമുണ്ടായാൽ അത് ഏറ്റവുമധികം ബാധിക്കുന്നത് തിരുവല്ലയെയായിരിക്കുമെന്ന പരാമർശവും യോഗത്തിലുയർന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സ്ഥലം എംഎൽഎ ഇക്കാര്യത്തിലുള്ള തന്‍റെ ആശങ്ക സാമൂഹ്യമാധ്യമങ്ങളിലൂടെ ശനിയാഴ്‌ച പങ്കുവെച്ചത്.

ഇത്തരം സംഭവങ്ങൾ സംബന്ധിച്ച് തദ്ദേശ ജനപ്രതിനിധികളും വാർഡ് സാനിറ്റേഷൻ കമ്മിറ്റികളും ജാഗ്രത പുലർത്തണമെന്നും പൊതുസമൂഹത്തെ വെല്ലുവിളിക്കാൻ തയാറാകുന്ന ഇത്തരക്കാർക്കെതിരെ കർക്കശ നടപടി സ്വീകരിക്കുമെന്നുമുള്ള സന്ദേശം എംഎൽഎ അറിയിച്ചു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ നാടിന് വേണ്ടി നമുക്ക് ഒരുമയോടെ നീങ്ങാമെന്നും തിരുവല്ല ആരുടെയും പിന്നിലല്ലെന്ന് തെളിയിച്ച് കൊടുക്കാമെന്നുമുള്ള സ്നേഹപൂർണമായ ഉപദേശത്തോടെയുമാണ് എംഎൽഎ തന്‍റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ABOUT THE AUTHOR

...view details