പത്തനംതിട്ട: ജില്ലയിൽ കൊവിഡ് 19 പോസിറ്റീവ് പുതിയ കേസുകള്‍ ഒന്നും കണ്ടെത്തിയില്ല. സർവൈലൻസ് ആക്ടിവിറ്റികൾ വഴി രണ്ട് സെക്കൻഡറി കോൺടാക്ടുകൾ കണ്ടെത്തി. പ്രൈമറി കോൺടാക്ടുകൾ ആരെയും കണ്ടെത്തിയിട്ടില്ല. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 19 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഒൻപത് പേരും സ്വകാര്യ ആശുപത്രിയിൽ ഒരാളും ഐസൊലേഷനിൽ ഉണ്ട്. ഇന്ന് 'അഞ്ചു പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.14 പേരെ ഡിസ്‌ചാര്‍ജ് ചെയ്തു. വീടുകളിൽ 1239 പേർ നിരീക്ഷണത്തിലാണ്. ഇന്ന് 17 സാമ്പിളുകൾ ഉൾപ്പടെ ആകെ 80 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇന്ന് 10 സാമ്പിളുകൾ നെഗറ്റീവായി റിപ്പോർട്ട് ലഭിച്ചു.
കൊവിഡ് 19; പത്തനംതിട്ടയില്‍ പുതിയ കേസുകളില്ല - covid 19
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 19 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 9 പേരും സ്വകാര്യ ആശുപത്രിയിൽ ഒരാളും ഐസൊലേഷനിൽ ഉണ്ട്. ഇന്ന് 'അഞ്ചു പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.

കൊവിഡ് 19; പത്തനംതിട്ടയില്‍ പുതിയ കേസുകളില്ല
കൊവിഡ് 19; പത്തനംതിട്ടയില്‍ പുതിയ കേസുകളില്ല
ജില്ലയിൽ ഇന്നുവരെ അയച്ച സാമ്പിളുകളിൽ ഒൻപത് എണ്ണം പോസിറ്റീവായും 26 എണ്ണം നെഗറ്റീവായും റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. 40 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസറുടെ കൺട്രോൾ റൂമിൽ 127 കോളുകളുo, ദുരന്ത നിവാരണ വിഭാഗത്തിന്‍റെ കൺട്രോൾ റൂമിൽ 153 കോളുകളും ലഭിച്ചു. വിദേശത്തു നിന്നും തിരിച്ചെത്തിയ 35 പേർ വിവരം അറിയിച്ചു.
Last Updated : Mar 13, 2020, 11:54 PM IST