കേരളം

kerala

By

Published : Oct 23, 2019, 2:15 PM IST

ETV Bharat / state

വോട്ടെണ്ണലിന് കോന്നി സജ്ജം

ഓരോ കൗണ്ടിങ് ടേബിളിലും മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്‍റ് എന്നിവരാണ് ഉണ്ടാവുക

വോട്ടെണ്ണല്‍ നാളെ ; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

പത്തനംതിട്ട:കോന്നി ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം അറിയാന്‍ ഇനി ഒരു ദിവസത്തെ കാത്തിരിപ്പ് മാത്രം. വോട്ടെണ്ണല്‍ കേന്ദ്രമായ എലിയറയ്ക്കല്‍ അമൃത വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കൗണ്ടിങ് ഹാളില്‍ 212 ബൂത്തുകളിലെ വോട്ടെണ്ണല്‍ 14 ടേബിളുകളിലായാണ് നടക്കുന്നത്. ബൂത്ത് അടിസ്ഥാനത്തിലാണ് വോട്ടണ്ണല്‍ നടക്കുക. 12 ടേബിളുകളില്‍ 15 റൗണ്ടും രണ്ട് ടേബിളില്‍ 16 റൗണ്ടും ആണ് എണ്ണുന്നത്. ടേബിളുകളുടെ മൊത്തം നിരീക്ഷണ ചുമതല വരണാധികാരിക്കായിരിക്കും. ഒന്നാമത്തെ ടേബിളിലായിരിക്കും നറുക്കെടുപ്പിലൂടെ ലഭിക്കുന്ന അഞ്ച് ബൂത്തുകളുടെ വിവി പാറ്റ് സ്ലിപ്പുകള്‍ എണ്ണുന്നത്. ആദ്യം എണ്ണിത്തുടങ്ങുന്നത് പോസ്റ്റല്‍ വോട്ടായിരിക്കും. വിവി പാറ്റ് സ്ലിപ്പുകള്‍ അവസാനമാണ് എണ്ണുക.

ഓരോ കൗണ്ടിങ് ടേബിളിലും മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്‍റ് എന്നിവരാണ് ഉള്ളത്. മൈക്രോ ഒബ്സര്‍വറുടെ നിരീക്ഷണത്തില്‍ കൗണ്ടിങ് സൂപ്പര്‍വൈസറും കൗണ്ടിങ് അസിസ്റ്റന്റുമായിരിക്കും ഓരോ ടേബിളിലേയും വോട്ടുകള്‍ എണ്ണുക. ഓരോ കൗണ്ടിങ് സമീപത്തും അതത് സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ ഉണ്ടായിരിക്കും. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതും വരണാധികാരിയുടെ മേല്‍നോട്ടത്തിലാകും. ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ (ഇടിപിബിഎസ്) സ്‌കാന്‍ ചെയ്ത് വോട്ടെണ്ണുന്നതിന് സജ്ജമാക്കമാക്കുന്നതിന് അഞ്ച് ടേബിള്‍ ഒരുക്കിയിട്ടുണ്ട്. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെയും ടെക്നിക്കല്‍ ടീമിനേയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. മണ്ഡലത്തില്‍ 1018 സര്‍വീസ് വോട്ടര്‍മാരാണ് ആകെയുള്ളത്. ഇതുവരെ ലഭിച്ചിട്ടുള്ളത് 97 സര്‍വീസ് വോട്ടുകളാണ്. വോട്ടെണ്ണല്‍ ദിനമായി രാവിലെ എട്ടിന് വോട്ടെണ്ണല്‍ പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് വരെ ലഭിക്കുന്ന പോസ്റ്റല്‍ വോട്ടുകളും, സര്‍വീസ് വോട്ടുകളും എണ്ണും. അതിന് ശേഷം വരുന്നവ അസാധുവാക്കും.

ABOUT THE AUTHOR

...view details